കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സ്ഫോടനം;

ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
 
pix

കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

 52 പേർക്ക് പരുക്കേറ്റു. അമ്മയും കുട്ടിയുമടക്കം ആറുപേരുടെ നില അതീവ ഗുരുതരമാണ്. വിവിധ ആശുപത്രികളിലായി 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.കളമശേരി മെഡിക്കൽ കോളജ്, ആസ്റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി അടക്കമുള്ള ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി.

ഇന്നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു. രണ്ടു സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് പിന്നീട് മന്ത്രിമാർ മാധ്യമങ്ങളോടു പറഞ്ഞത്.

കളമശേരി മെഡിക്കല്‍ കോളജിന് സമീപത്തായാണ് സ്ഫോടനമുണ്ടായ സമാറ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്. സെന്‍ററില്‍ മൂന്നോ നാലോ സ്ഥലങ്ങളിലായി പൊട്ടിത്തെറിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചത്. ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്ന നിലയിലാണ് ഇത് ക്രമീകരിച്ചിരുന്നത്. സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളുന്നതാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍.