പി ഭാസ്‌ക്കരൻ സ്മൃതിയോടെ ഫാബുലസ് ഫെബ്രുവരിക്ക് സമാപനം

 
ppp
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പ്രതിമാസ സാംസ്ക്കാരിക പരിപാടി ഫാബുലസ് ഫെബ്രുവരി സമാപിച്ചു. പി.ഭാസ്‌ക്കരൻ സ്മൃതി ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യയോടെയാണ് ഫാബുലസ് ഫെബ്രുവരി സമാപിച്ചത്. ഓർക്കുക വല്ലപ്പോഴും എന്ന അനുസ്മരണ പരിപാടി കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗായിക രാജലക്ഷ്മിയും , രാഹുൽ ആർ നാഥുമാണ് ഭാസ്‌ക്കരൻ മാഷുടെ 20 ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ അവതരിപ്പിച്ചത്. തബലയുടെയും ഹാര്‍മോണിയത്തിന്റെയും പുല്ലാങ്കുഴലിന്റെയും മാത്രം അകമ്പടിയോടെ അവതരിപ്പിച്ച സംഗീത സന്ധ്യ ഏറെ ആസ്വാദ്യകരമാക്കി.