വ്യാജ ഐഡി കാർഡ് തട്ടിപ്പ്: മാങ്കുട്ടത്തലിനെ പോലീസ് ചോദ്യം ചെയ്യുന്നു
Nov 25, 2023, 15:06 IST
തെരഞ്ഞെടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ
വ്യാജമായി ഉണ്ടാക്കിയ കേസിൽ യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ
തിരുവനന്തപുരത്ത് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്
ചോദ്യചെയ്യൽ .വ്യാജ കാർഡ് നിർമാണത്തിന് നിർദേശം നൽകിയ യൂത്ത്‌കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.