കുടുംബ സഹായനിധി വിതരണം ചെയ്തു

 
police
സർവീസിൽ ഇരിക്കെ മരണപ്പെട്ട കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ ജയകുമാറിന്റെയും ഡിഎച്ച് ക്യു ക്യാമ്പിലെ ബിജുവിൻ്റെയും കുടുംബങ്ങൾക്ക് തിരുവനന്തപുരം റൂറൽ ജില്ലാ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായനിധി തിരുവനന്തപുരം റെയിഞ്ച് ഡിഐജി ആർ നിശാന്തിനി ഐ പി എസ്  വിതരണം ചെയ്തു  . കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് ബി . ഹരിലാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെയ്യാറ്റിൻകര എ എസ് പി ഫറാഷ് ഐ പി എസ്,, അഡീഷണൽ എസ്പി എം കെ സുൽഫിക്കർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആർ പ്രശാന്ത് , ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ  എസ് , കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ് , കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു. റ്റി ,  എന്നിവർ സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ ജില്ല നിർവാഹക സമിതി അംഗം വിഷ്ണു എസ് എ അനുസ്മരണം നടത്തി.കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി ജി വി വിനു സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് ഷജിൻ ആർ എസ് കൃതജ്ഞതയും രേഖപ്പെടുത്തി.