ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം

 
fire

 ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും അഗ്നിബാധ. ഫയർഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കൂടുതൽ ഫയർ​ഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സെക്ടർ ഏഴിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ച യോളം നീണ്ടുനിന്ന തീപിടുത്തത്തി​െൻറ പുകയൊഴിയും മുൻപെയാണ് വീണ്ടും അഗ്നിബാധ. പുതിയ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അതിജാഗ്രത പുലർത്തുകയാണ്. വീണ്ടും തീപിടിത്തം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത മുൻകരുതൽ സ്വീകരിച്ചതിനാൽ ഇത്തവണ തീ ഉടൻ നിയന്ത്രണ വിധേയമാകു​മെന്നാണ് അധികൃതർ കരുതുന്നത്. രണ്ട് മണിക്കൂർ ​കൊണ്ട് തീയണക്കാൻ കഴിയുമെന്നാണ് അഗ്നിശമന സേന പറയുന്നത്.

 സെക്ടര്‍ 1 ലാണ് തീപിടിത്തമുണ്ടായത്. 2 യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതിൽ നിന്നുമാണ് തീ പടർന്നതെന്ന് പറയുന്നു. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാൻ സാധിക്കുക. വെള്ളം പമ്പ് ചെയ്യുന്നതിനു പുറമെ, മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യനീക്കി തീ അണക്കാനുള്ള ശ്രമവും നടക്കുന്നത്.നേ​രത്തെ മാർച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാർച്ച് 13നാണ് പൂർണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തിൽ നിന്നും നാട്ടുകാർ മാറി വന്നതെയുള്ളൂ.


നേരത്തെയുള്ള തീ​യും പു​ക​യും അ​ണ​ഞ്ഞ​തി​നു ശേ​ഷം വാ​യു​വി​ലും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ലു​മു​ണ്ടാ​യ ഗു​രു​ത​ര​മാ​യ മ​ലി​നീ​ക​ര​ണം ഗ​ർ​ഭി​ണി​ക​ൾ, വൃ​ദ്ധ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ വ​ള​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ. സ​സ്യ​ങ്ങ​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, നാ​ട​ൻ മ​ത്സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​യും മലിനീകരണം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ സാഹചര്യത്തിൽ പുതിയ അഗ്നിബാധ എത്രയും വേഗം അണയ്ക്കാൻ കഴിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.