പ്രഥമ പ്രേംനസീര്‍ പുരസ്‌ക്കാരം നടന്‍ മധുവിന്

 
madhu

 മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ പേരില്‍ സംസ്‌ക്കാര സാഹിതി ഏര്‍പ്പെടുത്തുന്ന പ്രഥമ പ്രേംനസീര്‍ പുരസ്‌ക്കാരത്തിന് മലയാള സിനിമയുടെ കാരണവരും നടനും സംവിധായകനും നിര്‍മ്മാതാവുമായ മധുവിനെ തെരഞ്ഞെടുത്തു.


പെരുമ്പടവം ശ്രീധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, കല്‍പ്പറ്റ നാരായണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് നാനൂറിലേറെ സിനിമകളില്‍ അഭിനയിക്കുകയും സംവിധായകനായും നിര്‍മ്മാതാവായും
മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് മധുവിനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. 15ന് വൈകുന്നേരം മൂന്നിന് മധുവിന്റെ കണ്ണംമൂലയിലെ വസതിയില്‍ വെച്ച് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പ്രശസ്തി പത്രവും ഫലകവും 25000 രൂപയും അടങ്ങുന്ന പ്രേംനസീര്‍ പുരസ്‌ക്കാരം മധുവിന് സമ്മാനിക്കും.

പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്ത്, സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാന്‍ വി.ആര്‍ പ്രതാപന്‍, കണ്‍വീനര്‍ രാജേഷ് മണ്ണാമൂല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.