മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

അരുവിപ്പുറത്തും വെള്ളൈക്കടവിലും മഞ്ഞ അലർട്ട്

 
rain

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബര്‍ 17) കേരള തീരത്തും ഇന്നും നാളെയും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിര്‍ദേശം
ഇന്ന് കന്യാകുമാരി തീരം, മാലിദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും നാളെ തെക്കു കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ഒക്ടോബര്‍ 19ന് തെക്കന്‍ അറബിക്കടലിന്റെ മധ്യ ഭാഗങ്ങളും  അതിനോട് ചേര്‍ന്ന മധ്യ അറബിക്കടല്‍ എന്നിവിടങ്ങളിലും 20,21 തീയതികളില്‍ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍  അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 17) മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 17) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ നദിയിലെ അരുവിപ്പുറം, കരമന നദിയിലെ വെള്ളൈക്കടവ് സ്റ്റേഷനുകളിൽ കേന്ദ്ര ജല കമ്മീഷൻ ഇന്ന് (ഒക്ടോബർ 17) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.