തൃശൂർ പൂരത്തിന് കൊടികയറി; ദേശങ്ങളിൽ ഇനി പൂരക്കാഴ്ച

 
pooram

തൃശൂർ പൂരത്തിന് കൊടികയറി. ദേശങ്ങളിൽ ഇനി പൂരക്കാഴ്ചയുടെ ദിനങ്ങളാണ്. ഞായറാഴ്ചയാണ് തൃശൂർ പൂരം. തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യം കൊടി ഉയർത്തിയത്. ശ്രീകോവിലിൽ പൂജിച്ചു നൽകിയ കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറി. ആർപ്പുവിളികളോടെ ദേശക്കാർ കൊടിമരം ഉയർത്തി.  

ദേശക്കാരുടെ ആരവങ്ങൾ സാക്ഷിയാക്കി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിമരം ഉയർത്തി. തിരുവമ്പാടിയ്ക്കും പാറമേക്കാവിനും പുറമെ എട്ടു ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടികയറി.