നഗരസഭയുടെ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഗായത്രി ബാബു നിർവ്വഹിച്ചു.
Mar 12, 2024, 15:18 IST

ഇടതുപക്ഷ ജനാധിപത്യമുന്നണി കഴക്കൂട്ടം മണ്ഡലത്തിലെ അണമുഖ വാർഡിലെ 102-ാം ബൂത്തിൻ്റെ ഉത്ഘാടനം കഴക്കൂട്ടം MLA കടകംപള്ളി സുരേന്ദ്രൻ അവർകളുടെയും തെന്നിന്ത്യൻ സംഗീത സംവിധായകനും ഗായകനുമായ ഡോ. ജാസി ഗിഫ്റ്റിൻ്റെയും സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഗായത്രി ബാബു നിർവ്വഹിച്ചു. സഖാവ് സുധീർ അദ്ധ്യക്ഷത വഹിക്കുകയും ബോസ് YS സ്വാഗതം പറയുകയും ചെയ്ത യോഗത്തിൽ വാർഡ് ചെയർമാൻ വി. അജികുമാർ. വാർഡ് കൗൺസിലർ എൻ. അജിത്ത് കുമാർ . ബിജു ചെന്നിലോട് എന്നിവർ സംസാരിച്ചു