DGEMS 2023-ലെ ഫോർബ്‌സിന്റെ മികച്ച 200 കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് ജെൻറോബോട്ടിക്സ്.
Oct 31, 2023, 18:10 IST
ഫോർബ്സിന്റെ മികച്ച 200 കമ്പനികളുടെപട്ടികയിൽ ഇടം പിടിച്ച് കേരളത്തിന്റെ സ്വന്തം സ്റ്റാർട്ട്അപ്പ് കമ്പനിയായ ജൻറോബോട്ടിക്സും. ഡിജിഇഎംഎസ് 2023-ൽ ഡി ഗ്ലോബലിസ്റ്റിന്റെ ന്റെ പങ്കാളിത്തത്തോടെയാണ് ഫോർബ്സ് മികച്ച 200 കമ്പനികളുടെ കൂട്ടത്തിൽ ജൻറോബോട്ടിക്സ് ഇന്നോവേഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ശുചിത്വ മേഖലക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് ആണ് ജൻറോബോട്ടിക്സ് പട്ടികയിൽ സ്ഥാനം പിടിച്ചത്.
ഞങ്ങളുടെ ഇന്നോവേഷനെ ലോകം അംഗീകരിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്,അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോർബ്സിന്റെ മികച്ച 200 കമ്പനികളുടെ പട്ടികയിൽ ഇടം ലഭിച്ചത്. ഇത് കൂടുതൽ യുവാക്കൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാനും സാങ്കേതിക വിദ്യയിലൂടെ സമൂഹത്തിലുള്ള പ്രശ്നങ്ങകൾക്ക് പരിഹാരം കണ്ടെത്തുന്നതിന് അവരെ ഈ നേട്ടം പ്രചോധിപ്പിക്കുകയും ചെയ്യും എന്നും ജൻറോബോട്ടിക്സ് ഇന്നോവഷൻ സി.ഇ. ഒ വിമൽ ഗോവിന്ദ് എം. കെ അഭിപ്രായപ്പെട്ടു
ലോകത്തെ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ അവാർഡ് നേടിയ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടുകൂടി2018ൽ തുടങ്ങിയ സ്റ്റാർട്ട്പ്പ് ആയ ജൻറോബോട്ടിക് ഇന്നോവേഷൻ ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിൽ ഒന്നാണ്. ജൻറോബോട്ടിക്സ് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെൻജർ ആയ ബാൻഡിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 19ഓളം സംസ്ഥാനങ്ങളിലും 3 യൂണിയൻ ടെറിറ്ററുകളിലും ആസിയൻ റീജിയനുകളിലും പ്രവർത്തിച്ചുവരുന്നു. ഇതുകൂടാതെ ജൻറോബോട്ടിക്സിന്റെ മിഷൻ റോബോ ഹോൾ പദ്ധതിയിലൂടെ 3000 അധികം ശുചീകരണ തൊഴിലാളികളുടെ ജീവിതം മാറ്റിമറിക്കുകയും പരിശീലനത്തിലൂടെ അവരെ റോബോട്ടിക് ഓപ്പറേറ്റർമാരായി മാറ്റുകയും ചെയ്തു.
ബാൻഡിക്കൂട്ടിനെ കൂടാതെ മെഡിക്കൽ ആൻഡ് മൊബിലിറ്റി എന്ന ഇവരുടെ പുതിയ വിഭാഗത്തിൽ വികസിപ്പിച്ചെടുത്ത ഗെയ്റ് ട്രെയിനിങ് സാങ്കേതിക വിദ്യയുടെ പേരാണ് ജി -ഗെയ്റ്റർ. ഇതിലൂടെ നിരവധി പക്ഷാഘാത രോഗികളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ഇതുപോലെ നിരവധി സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി എന്ന നിലയിലാണ് ജൻറോബോട്ടിക്സ് മികച്ച കമ്പനികളുടെ പട്ടികയിൽ ഇടം നേടിയത്.ഇതിന് മുൻപ് "ഫോർബ്സ് 30 അണ്ടർ 30 ഏഷ്യ " പട്ടികയിലും ജൻറോബോട്ടിക്സ് സ്ഥാപകർ ഇടം നേടിയിരുന്നു. 2022 ൽകേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്ന് പ്രൈഡ് ഓഫ് കേരള അവാർഡും ജൻറോബോട്ടിക്സിനു ലഭിച്ചിരുന്നു.