സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

 
gold

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്  41,960 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5245 രൂപയാണ് ഇന്നത്തെ വിപണിവില. അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് ഒരു രൂപ വര്‍ദ്ധിച്ച് 71 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.