സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്; 240 രൂപ കുറഞ്ഞ് പവന് 44320 രൂപയിലെത്തി

 
gold
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.പവന് 44,320 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 44,560 രൂപയായിരുന്നു പവന് വില. ഗ്രാമിന് 5570 രൂപയായിരുന്നു ഇന്നലെ വില. ഇന്ന് 30 രൂപ കുറഞ്ഞ് 5540 രൂപയായി.