സ്വര്‍ണക്കടത്ത് കേസ്; മുഖ്യസൂത്രധാരന്‍ കെ ടി റമീസ് അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെടി റമീസ് അറസ്റ്റില്‍. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം ബുധനാഴ്ചയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. അതേസമയം, നേരത്തെ റമീസിനെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നഇതോടെ നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് ഇ.ഡി വീണ്ടും സജീവമാക്കി. റമീസിനെ ഇ.ഡി. കസ്റ്റഡിയില്‍ വാങ്ങും. വിദേശത്ത് നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്.
സ്വര്‍ണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസാണ് ഇ.ഡി. അന്വേഷിച്ചുവരുന്നത്. കേസില്‍ നേരത്തെ ശിവശങ്കറിന്റേയും സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന റമീസിനെ നേരത്തെ കസ്റ്റംസും എന്‍.ഐ.എയും അറസ്റ്റ് ചെയ്തിരുന്നു.
ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍ന്നും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുക എന്ന ആശയം റമീസിന്റേതായിരുന്നു. ദുബായില്‍നിന്ന് ഫൈസല്‍ ഫരീദിനെക്കൊണ്ട് സ്വര്‍ണ്ണം കയറ്റി അയപ്പിച്ചതും റമീസായിരുന്നുവെന്നാണ് കണ്ടെത്തല്‍.