സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു; യെച്ചൂരി

 
cpm

മോദി സർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും സിപിഎം ജനറൽ സെക്രട്ടറി വിമര്‍ശിച്ചു.

എത്ര തള്ളിപ്പറഞ്ഞാലും മോദി സർക്കാരിന് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും യെച്ചൂരി പ്രതികരിച്ചു. ട്വിറ്റർ മുന്‍ സിഇഒയുടെ വെളിപ്പെടുത്തലിലാണ് യെച്ചൂരിയുടെ പ്രതികരണം.