കേന്ദ്ര ഏജൻസികൾ സംസഥാനത്തെ സർവ്വകലാശാലകൾക്ക്‌ നൽകിയ ഉയർന്ന റാങ്കിങ്ങിനെ അപഹസിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ.

 
gove

റേറ്റിങ്‌ ഒപ്പിക്കാൻ സർവ്വകലാശാലകൾക്ക്‌ കഴിയും. അത്‌ പൊതു മാനദണ്ഡമായി കണക്കാക്കാനാകില്ല.’ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ ഗവർണർ പറഞ്ഞു.


 കേന്ദ്ര റാങ്കിങ്ങ്‌ ആണെന്ന്‌  ശ്രദ്ധയിൽപെടുത്തിയപ്പോൾ കേന്ദ്രസർക്കാർ നേരിട്ട്‌ ഒരു അക്രഡിറ്റേഷനും നൽകുന്നില്ലെന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണറുടെ വാദം. എൻഐആർഎഫ്, നാക് തുടങ്ങിയവ കേന്ദ്ര അക്രഡിറ്റേഷനാണെന്ന്‌ ചൂണ്ടിക്കാട്ടിയെങ്കിലും ഗവർണർ പ്രതികരിച്ചില്ല. കേരള, എംജി സർവകലാശാലകളിൽ അധ്യാപകരില്ലാത്തതാണു യഥാർഥ ആശങ്കയെന്നും അക്രഡിറ്റേഷനല്ലെന്നും ഗവർണർ പറഞ്ഞു.