ഗോവിന്ദൻ മാസ്റ്റർ മലക്കംമറിഞ്ഞതോടുകൂടി ഇനി സ്പീക്കർ തിരുത്തുകയാണ് ചെയ്യേണ്ടത്. രമേശ് ചെന്നിത്തല
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ
മലക്കംമറിഞ്ഞതോടുകൂടി
ഇനി സ്പീക്കർ തിരുത്തുക മാത്രമാണ് ചെയ്യേണ്ടത്.
പാർട്ടി സെക്രട്ടറി പറയുന്ന നിലപാട് സ്പീക്കർക്ക് തിരുത്താതിരിക്കാൻ കഴിയില്ല.
തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഗണപതി മിത്ത് ആണെന്ന് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞതാണ്.
ഇപ്പോൾ ഡൽഹിയിലെത്തിയപ്പോൾ നേരേ അദ്ദേഹം എബൗട്ടേൺ അടിച്ചിരിക്കുകയാണ്.
അദ്ദേഹം പറയുന്നത് ഞാൻ ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടേയില്ല
എന്നാണ്.
ഒരു കാര്യംകൂടി അദ്ദേഹം പറയുന്നുണ്ട് ഞങ്ങൾ വിശ്വാസികൾക്കൊപ്പം ആണെന്ന്.
അപ്പോൾ
ഇവിടെ പ്രശ്നമൊന്നും ഇല്ലല്ലോ.
അപ്പോൾ ഗോവിന്ദൻ മാസ്റ്ററുടെ പുതിയ നിലപാട് മനസ്സിലാക്കിക്കൊണ്ട്
സ്പീക്കർ തന്റെ നിലപാട് തിരുത്തിയാൽ പ്രശ്നങ്ങൾ ഇവിടെ അവസാനിക്കും.
ഇവിടെ പ്രശ്നങ്ങൾ വഷളാക്കണമെന്ന് ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല.
ഇവിടെ വിശ്വാസികൾ ആരാധിക്കുന്ന ഗണപതി മിത്താണെന്നും മറ്റും പറഞ്ഞപ്പോഴാണ്
എല്ലാവരും അതിൽ
പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇപ്പോൾ ഏതായാലും ഗോവിന്ദൻ മാസ്റ്റർ തന്റെ നിലപാട് തിരുത്തിയിരിക്കുന്നു.
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
യഥാർത്ഥവിശ്വാസികൾക്ക് ഒപ്പം ഞങ്ങൾ നിൽക്കുകയാണെന്ന് പറയുമ്പോൾ
ഞങ്ങൾ പറഞ്ഞിടത്തേക്ക് ഗോവിന്ദൻ മാസ്റ്റർ വന്നിരിക്കുകയാണ്.
ഈ പ്രശ്നം ഇനിയും വഷളാക്കാതെ
സ്പീക്കർ താൻ എടുത്ത നിലപാട് തിരുത്തുകയാണ് വേണ്ടത്.
കാരണo സ്പീക്കറുടെ പത്രസമ്മേളനം തുടങ്ങിയതുതന്നെ ഇനിയും ഞാൻ എന്തെങ്കിലും പറയണമോ
കാരണം പാർട്ടി സെക്രട്ടറി ഒരു മണിക്കൂർ എടുത്ത് എല്ലാം വിശദീകരിച്ചില്ലേ
എന്നു പറഞ്ഞുകൊണ്ടാണ്.
ഇപ്പോൾ കാര്യങ്ങൾ
കൂടുതൽ വ്യക്തമാകുന്നു.
വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകം ഉണ്ടാകുന്നു.
പാർട്ടി സെക്രട്ടറിതന്നെ നേരത്തേ പറഞ്ഞ കാര്യങ്ങൾ തിരുത്തിയിരിക്കുന്നു.
അപ്പോൾ ഞങ്ങൾ പറഞ്ഞത് ശരിയാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു.
വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാൻ
ആരും മുന്നോട്ടു വരുന്നത് ശരിയല്ല.
അത് ഏത് സമൂഹത്തിന്റെ വിശ്വാസമാണെങ്കിലും
അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.
അതിനെ ബഹുമാനിച്ചില്ലെങ്കിലും അതിനെ അപമാനിക്കാതിരിക്കാനുള്ള
സാമാന്യബോധം എല്ലാവരും കാണിക്കേണ്ടതാണ്.
അതാണ് കേരളത്തിന്റെ പാരമ്പര്യം.
കേരളം മതനിരപേക്ഷത നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ്.
അത് തകർക്കാൻ ഇന്ന് ബോധപൂര്‍വ്വമുള്ള ശ്രമങ്ങൾ നടക്കുന്നു.
ബിജെപിയും സിപിഎമ്മും ചെയ്തത് ഒരു തെറ്റായ രാഷ്ട്രീയക്കളിയാണ്.
പാർലമെൻറ് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടുകൂടി
കേരളത്തിൽ
ചേരിതിരിവ് ഉണ്ടാക്കാനുള്ള
വെടിമരുന്നിടുക എന്നതാണ്
ബിജെപിയുടെയും സിപിഎമ്മിന്റെയും
ലക്ഷ്യം.
ഏതായാലും അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും എന്ന്
ഞങ്ങൾക്കുറപ്പുണ്ട്.
നിയമസഭാസമ്മേളനം ഏഴാം തീയതി തുടങ്ങുകയാണ്.
അതിനുമുമ്പ് സ്പീക്കർ കൂടെ തിരുത്തി
സെക്രട്ടറിയുടെ നിലപാട് സ്പീക്കർ അംഗീകരിക്കാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കാൻ നമുക്ക് കഴിയും.
ഞങ്ങൾ ആദ്യം മുതൽ പറയുന്നത് ഈ പ്രശ്നം ആളിക്കത്തിക്കാൻ ഞങ്ങളില്ല
കേരളത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകണം
മതസൗഹാർദ്ദo നിലനിൽക്കണം എല്ലാവരും യോജിച്ചു പോകാനുള്ള ഒരു അന്തരീക്ഷം ഉണ്ടാകണം
എന്നാണ്.
വളരെ ധാർഷ്ട്യത്തോടെ ഒരു മണിക്കൂർ പത്രസമ്മേളനം നടത്തിയ ഗോവിന്ദൻ മാസ്റ്റർ ഡെൽഹിയിൽ ചെന്നപ്പോൾ
കവാത്ത് മറന്നത് നല്ല കാര്യമാണ്.
അതേ പാത സ്പീക്കർകൂടി പിന്തുടരണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുളളതെന്ന് ചെന്നിത്തല പറഞ്ഞു
സുപ്രീംകോടതി വിധിയെ
ഞങ്ങൾ സ്വാഗതം ചെയ്യുന്നു
സുപ്രീംകോടതി വിധിയെ
ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്
രാജ്യത്തിൻറെ പരമോന്നത
നീതിപീഠം രാഹുൽഗാന്ധിക്ക് നീതി നൽകിയിരിക്കുകയാണ്
സൂറത്തിലെ മജിസ്ട്രേറ്റ് കോടതി തെറ്റുകാരൻ ആണെന്ന് വിധിച്ചപ്പോഴും
ഇന്ത്യയുടെ നീതിപീഠങ്ങളെ ബഹുമാനിച്ചുകൊണ്ട്
കോടതിവിധി മുഴുവൻ അംഗീകരിച്ച് അവസാനം
രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിന്റെ അടുത്ത് വരെ
നീതി തേടിയ എത്തിയ രാഹുൽ ഗാന്ധിയെ ഞാൻ അനുമോദിക്കുന്നു
രാഹുൽ ഗാന്ധി ഇന്ത്യയുടെ ജുഡീഷ്യറിയെയും
ജനാധിപത്യത്തോടുമുള്ള
എൻ്റെ അഗാധമായ പ്രതിബദ്ധത
ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോയത്
തൻ്റെ എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടും
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള തൻ്റെ പോരാട്ടം തുടരുമെന്നും
സത്യം നിലനിൽക്കും എന്നും
ഉറക്കെ പറഞ്ഞുകൊണ്ട്
രാജ്യത്ത് ജനങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി നടത്തിയ പോരാട്ടം
ഈ സന്ദർഭത്തിൽ ഓർക്കേണ്ട ഒന്ന് തന്നെയാണ്
വയനാടിന് കഴിഞ്ഞ നാലഞ്ചുമാസമായി എംപി ഇല്ലായിരുന്നു
വയനാട്ടിലെ ജനങ്ങൾക്ക് കിട്ടിയ ഒരു ആശ്വാസ നടപടി കൂടിയാണിത്
അവർക്ക് തങ്ങളുടെ എംപിയെ തിരികെ കിട്ടിയിരിക്കുന്നു
തന്നെ അയോഗ്യനാക്കിയത് സ്റ്റേ ചെയ്യുന്ന
സന്ദർഭത്തിലും അദ്ദേഹം
വയനാട്ടിലെ തൻ്റെ വോട്ടർമാരെ ജനങ്ങളെ നേരിട്ട് കണ്ടതാണ്
സിന്കോളിഫൈഡ് ചെയ്തെങ്കിലും അദ്ദേഹം അവരോടൊപ്പം നിൽക്കും എന്ന് ഉറപ്പുനൽകി
തീർച്ചയായും സുപ്രീം കോടതി ചോദിച്ച ഒരു ചോദ്യം പ്രശസ്തമാണ്
പരമാവധി ശിക്ഷ നൽകാനുള്ള എന്ത് കുറ്റമാണ് രാഹുൽ ഗാന്ധി ചെയ്തത്
എന്നത് ഏറ്റവും അടിവര ഇടേണ്ട ഒരു കാര്യമാണ്
സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധിയിൽ ഇതിനെപ്പറ്റി ഒരു കാര്യങ്ങളും പരാമർശിക്കുന്നില്ല
അത് എടുത്തു കാട്ടിക്കൊണ്ടാണ് സുപ്രീംകോടതി
സ്റ്റേ നൽകിയിട്ടുള്ളത്
ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ്
രാജ്യത്ത് നിലനിൽക്കുന്ന സർക്കാരുകൾക്കെതിരെ സംസാരിക്കുന്നവരെ
നിശബ്ദമാക്കാനുള്ള
നീക്കത്തിനെതിരെയുള്ള
ഇന്നത്തെ ഒരു തിരിച്ചടിയായി കൂടി ഞാൻ ഇതിനെ കാണുന്നു
ആര് വിചാരിച്ചാലും സത്യത്തെ ഒരിക്കലും മറച്ചുവെക്കാൻ ആവില്ല
സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും
സത്യം നിലനിൽക്കുമെന്ന് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്
സുപ്രീംകോടതിയുടെ ഈ വിധി
ഇത് ഇന്ത്യയുടെ മുഴുവൻ ജനങ്ങളും ആശ്വാസത്തിലാണ്
രാഹുൽ ഗാന്ധി മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങളും
ആശ്വാസത്തിലാണ്
പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങൾ ആശ്വാസത്തിലാണ്
കേരളത്തിലെ ജനങ്ങൾ ആശ്വാസത്തിലാണ്
ഈ വിധി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും
വർഗീയ ഫാസിസ്റ്റുകൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുകയും ചെയ്യും എന്നുള്ള കാര്യത്തിൽ
സംശയം വേണ്ട
ഈ സന്ദർഭത്തിൽ ഇതിനുവേണ്ടി പോരാട്ടം നടത്തുന്ന രാഹുൽഗാന്ധിക്ക്
എല്ലാവിധ അഭിനന്ദനങ്ങളും
അഭിവാദ്യങ്ങളും
നേരുന്നതായി ചെന്നിത്തല പറഞ്ഞു