ക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ടില്ല : മന്ത്രി ജി ആർ അനിൽ
തുടങ്ങി വച്ച
ക്ഷേമ പദ്ധതികളിൽ നിന്ന് യാതൊരു കാരണവശാലും സർക്കാർ പിന്നോട്ടു പോകില്ലെന്നും
ജനക്ഷേമ പ്രവർത്തനങ്ങളിൽ പിണറായി സർക്കാർ അഭിമാനകരമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന നവകേരള സദസിന്റെ വിപുലമായ ഒരുക്കത്തിനായി നെടുമങ്ങാട് മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം
മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്രപ്പു രഹിത കേരളം പദ്ധതി നടപ്പാകുമോ എന്ന് ആശങ്കപ്പെട്ടവരുണ്ട്. 64,000 ത്തോളം കുടുംബങ്ങൾ അതി ദരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. 2025 ഓടെ കേരളം അതി ദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും.സമ്പൂർണ കുട്ടി വെള്ള പദ്ധതി നടപ്പിലായി. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മുന്നോട്ട് പോകന്നു. വിദ്യാർത്ഥികൾ സർക്കാർ - എയ്ഡഡ് സ്കൂളുകളിലേക്ക് മടങ്ങി വരുന്ന അവസ്ഥയാണ്.
ഒരു വർഷം കൊണ്ട്
ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിച്ച്
8 മാസം ആകുമ്പോൾ 1.40 ലക്ഷം തൊഴിൽ സംരംഭങ്ങൾ
സാക്ഷാത്കരിക്കപ്പെട്ടു. ഒന്നര ലക്ഷം പട്ടയമാണ് ഈ സർക്കാർ വിതരണം ചെയ്തത്. മുമ്പ് ഒരു ഗവൺമെന്റിന്റെ കാലത്തും ഉണ്ടാകാത്ത പശ്ചാത്തല വികസന പ്രവർത്തനങ്ങളാണ് ഈ കാലയളവിലു ണ്ടായത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡുകളും പാലങ്ങളും വിദ്യാലയ മന്ദിരങ്ങളും നിർമ്മിച്ചു.
ദേശീയപാത, മലയോര - തീരദേശ പാതകളുടെ നവീകരണവും
നടപ്പായി.
നവകേരള സദസിനു ധൂർത്ത് നടത്തുന്നു എന്ന പ്രചാരണം ശരിയല്ല. ഖജനാവിൽ നിന്ന് ചില്ലിക്കാശുപോലും ഇതിന് വിനിയോഗിക്കില്ല. ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ്
നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് ജി ആർ അനിൽ വ്യക്തമാക്കി.
നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ അധ്യക്ഷത വഹിച്ചു. ആർ ഡി ഒ പി ജയകുമാർ സ്വാഗതവും
തഹസിൽദാർ അനിൽ കുമാർ നന്ദിയും പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ്
വി. അമ്പിളി ,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലേഖാ റാണി,ഹരികുമാർ ,ടി ആർ അനിൽ, കുതിരകളം ജയൻ , നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ , രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. ആർ. ജയദേവൻ, എസ് ആർ വിജയൻ തുടങിയവർ പങ്കെടുത്തു.
.സംഘാടക സമിതി
മന്ത്രി ജി. ആർ അനിൽ ചെയർമാനും നെടുമങ്ങാട് ആർ. ഡി. ഒ, പി ജയകുമാർ കണ്‍വീനറും മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായി 1,001 പേരടങ്ങിയ സംഘാടകസമിതിയാണ് രൂപീകരിച്ചത്. 101 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും 7 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഡിസം. 21ന്
വൈകിട്ട് 6 നാണ് നെടുമങ്ങാട് നവകേരള സദസ്. രാവിലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പ്രഭാത യോഗം ആറ്റിങ്ങലിലും നടക്കും. നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളിലെ പ്രഭാത യോഗമാണ് ആറ്റിങ്ങലില്‍
സംഘടിപ്പിക്കുന്നത്.
.പഞ്ചായത്ത്തല സംഘാടക സമിതി
നവകേരള സദസിന്റെ വിജയത്തിനായി മണ്ഡലത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും സംഘാടക സമിതി രൂപീകരിക്കും. ഒക്ടോ. 25ന് നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലും കരകുളം ഗ്രാമ പഞ്ചായത്തിലും 26ന് മാണിക്കൽ, 27ന് പോത്തൻകോട്, 25 ന് അണ്ടൂർക്കോണം, 26ന് വെമ്പായം ഗ്രാമ പഞ്ചായത്തുകളിലുമാണ് സംഘാടക സമിതി രൂപീകരണം നിശ്ചയിച്ചിട്ടുള്ളത്.