ഹജ്ജ് 2023: വിവരങ്ങളും നിര്‍ദേശങ്ങളും മൊബൈല്‍ ആപ്പില്‍ ലഭിക്കും

 
haji

 ഹാജിമാരുടെ മുഴുവന്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. താഴെപ്പറയുന്ന ലിങ്ക് ഉപയോഗിച്ച് Mobile App ഡൌണ്‍ലോഡ് ചെയ്താല്‍ എല്ലാ വിവരങ്ങളും ഹാജിമാര്‍ക്ക് കാണാവുന്നതാണ്.

Play store ല്‍ നിന്നും https://play.google.com/store/apps/details?id=com.hajapp.hcoi ഇതില്‍ നിങ്ങളുടെ കവര്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ (ഉദാ:KLF65430) കവറിലുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. യാത്ര ചെയ്യുന്നവരുടെ വിവരങ്ങള്‍, ഇതുവരെ അടച്ച തുക, ഇനി അടക്കേണ്ടത്, എംബര്‍ക്കേഷന്‍, അദായി,യാത്ര വിവരങ്ങള്‍, മക്കയില്‍ താമസിക്കേണ്ട ബില്‍ഡിങ്ങിന്റെ പേര് റൂം നമ്പറുകള്‍ (ഹജ്ജ് യാത്ര സമയമായാല്‍ പിന്നീട് അറിയിക്കും) തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും.

സാധിക്കുന്നവര്‍ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു വെക്കേണ്ടതാണെന്ന് ജില്ലാ ഹജ്ജ് ട്രെയിനര്‍ അറിയിച്ചു.