മെഡിക്കൽ കോളേജിലെ പീഡനം; പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് യുവതിയുടെ ഭർത്താവ്

 
medical

 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഭർത്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. സമ്മർദ്ദത്തിന് വഴങ്ങാത്തതിനാൽ യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഭർത്താവ് ആരോപിച്ചു.

മെഡിക്കൽ കോളേജിലെ ജീവനക്കാർ ഭാര്യയെ ഹറാസ് ചെയ്യുന്നു. കേസിൽ ചർച്ച നടത്താമെന്നാണ് പറയുന്നത്. മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് ഉണ്ടാക്കുന്നുവെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.