DIET ൽ ഡെപ്യൂട്ടേ ഷനിൽ നിയമിച്ചിരുന്ന 89 ലകചർമാരെ സ്ഥിരപ്പെടുത്താനു ള്ള ഉത്തരവിടുന്നത് ഹൈക്കോടതി തടഞ്ഞു

PSC മുഖേന നേരിട്ട് നിയമിക്കാനുള്ള നടപടികൾ പൂർത്തിയാകും മുൻപ് ഒഴിവുകൾ നികത്താനുള്ള സർക്കാർ നീക്കം പാളി
 
high court
ഡെപ്യൂട്ടേഷനിൽ നിയമനം നേടിയവർ സർക്കാരിന് വേണ്ടപ്പെട്ടവർ 

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ DIET ൽ ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമിതരായ 89 ലകചർമാരെ  സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ സർക്കാരിനോട് നിർദ്ദേ ശിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിൽ ഇടപെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
 ഇവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം എടുത്താൽ പോലും കോടതിയുടെ അനുമതി ഇല്ലാതെ തീരുമാനം നടപ്പിലാക്കരുതെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 

2018 ൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമതിരായ 89 ലകചർമാരുടെ നിയമന ഉത്തരവിൽ ഒരു വർഷത്തേയ്ക്കോ സ്ഥിരം നിയമനം നടക്കുന്നത് വരെയോ എന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടേഷൻ കാലയളവ് നീട്ടികൊണ്ടുള്ള സർക്കാർ ഉത്തരവിലും  മേൽപറഞ്ഞ വ്യവസ്ഥകൾ ബാധകമാക്കിയിരുന്നു.

 2021 ൽ നിയമനചട്ടങ്ങൾ
(special rule)നിലവിൽ വന്നപ്പോൾ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി ഇവർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചു. ഇവരുടെ ആവശ്യത്തെ പറ്റി കൃത്യമായ മറുപടി സർക്കാർ ട്രിബൂനലിനെ അറിയിക്കാത്ത കാരണത്താൽ   സ്ഥിരപ്പെടുത്തൽ ആവശ്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കാൻ  ട്രിബൂണൽ ഉത്തരവിട്ടിരുന്നു.

നിയമനപ്രക്രിയ പി എസ് സിക്ക് കൈമാറിയ പ്രസ്തുത തസ്തികകളിൽ സ്ഥിരപ്പെടുത്താൻ സർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചു.

 സ്ഥിരപ്പെടുത്തൽ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ  നിലവിലെ 89 ഒഴി വുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുത് എന്നും ട്രിബ്യുണൽ നിർദേശിച്ചിരുന്നു. ഡെപ്യൂട്ടേഷനിൽ നിയമിക്കപെട്ടവരിൽ  എയിഡഡ് സ്കൂൾ അധ്യാപകരും ഉൾപ്പെടുന്നു.

PSC ക്ക് വിട്ട തസ്തികകളിൽ അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ പിൻവാതിൽ സ്ഥിരപ്പെടുത്തൽ തടയണമെന്ന് ആവശ്യപ്പെട്ടാണ് PSC ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. 

പി എസ് സി ഉദ്യോഗാർത്ഥികളുടെ ഹർജി പരിഗണിച്ച   ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ  എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് കോടതി അനുമതിയോട്കൂടി മാത്രമേ സർക്കാർ സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കാൻ പാടുള്ളുവെന്നും ട്രിബൂണൽ ഉത്തരവനുസരിച്ചുള്ള നടപടികൾ സർക്കാരിന് തുടരാ മെന്നും നിർദ്ദേശിച്ചു.