ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കും - ആരോഗ്യമന്ത്രി

 
veena

ആരോഗ്യ പ്രവർത്തകരുടെ നേരെയുള്ള ആക്രമം ചെറുക്കുന്നതിന് നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കും എന്ന്  ആദരണീയയായ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് പ്രസ്താവിച്ചു. കെജിഎം ഓ എ അസോസിയേഷൻ ദിനാചരണ  യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഹുമാനപ്പെട്ട മന്ത്രി. 

കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സർവീസ് സംഘടനയായ കെ ജി എം ഓ എ 57 മത് അസോസിയേഷൻ ദിനം ഇന്ന് ഏപ്രിൽ 17ന് ആചരിച്ചു. 1966 ഏപ്രിൽ 17ന് രൂപീകൃതമായ സംഘടന കഴിഞ്ഞ 57 വർഷങ്ങളായി അംഗങ്ങളായ ഡോക്ടർമാരുടെ വിവിധ സർവീസ് സംബന്ധമായ വിഷയങ്ങളിലും ആരോഗ്യ സംബന്ധമായ സാമൂഹിക വിഷയങ്ങളിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തി വരികയാണ്.

ഏപ്രിൽ പതിനേഴാം തീയതി തിങ്കളാഴ്ച രാവിലെ കെ ജി എം ഓ എ  ആസ്ഥാന  മന്ദിരത്തിൽ നടന്ന അസോസിയേഷൻ ദിനാചരണത്തിന്റെ ഔപചാരികയോഗം ആദരണീയയായ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ മുഖ്യ സന്ദേശം  നൽകി. കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ സുനിൽ പി കെ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ ജി എസ് വിജയകൃഷ്ണൻ ട്രഷറർ ഡോ ജോബിൻ  എഡിറ്റർ ഡോക്ടർ റീന എൻ ആർ എന്നിവർ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി  പതിനാറാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി, ഒമ്പതാം വാർഡിലെ അശരണരായ രോഗികൾക്ക് ആശ്വാസവും സഹായവും പകർന്നു നൽകിക്കൊണ്ട്  സ്നേഹസമ്മാന വിതരണം നടത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ സംസ്ഥാനത്തെമ്പാടുമുള്ള അംഗങ്ങൾക്കായി തുടർ വിദ്യാഭ്യാസ പരിപാടിയും  തുടർന്ന് കെജിഎംഒഎ  തിരുവനന്തപുരം ജില്ലയുടെ കുടുംബ സംഗമവും കലാസാംസ്കാരിക പരിപാടികളും സ്റ്റാച്യുവിലെ റസിഡൻസി ടവർ ഹോട്ടലിൽ നടത്തി. പ്രസ്തുത പരിപാടിയിൽ വിശിഷ്ടാതിഥിയായി പ്രശസ്ത സിനിമ താരം ശ്രീമതി പ്രിയങ്ക നായർ പങ്കെടുത്തു.