സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. 4 ദിവസം ശക്തമായ മഴ

 
rain

ഇടുക്കി, കണ്ണൂർ ജില്ലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. 


കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ( Heavy Rainfall) സാധ്യത. ജൂലൈ 4 & 5 തീയതികളിൽ  ചിലയിടങ്ങളിൽ അതിതീവ്ര മഴക്കും (Extremely Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മൺസൂൺ പാത്തി (Monsoon Trough) യുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തും  മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും  തെക്കോട്ടു മാറിയും   സ്ഥിതി ചെയ്യുന്നു.

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നു.

തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വ്യഴാഴ്ച വരെ അതിശക്തമഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.മദ്ധ്യ വടക്കൻ ജില്ലകളിലാണ്.

രണ്ട് ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട്

ഇന്ന് ഇടുക്കി ,കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കും.ഈ സഹാചര്യത്തിൽ ഏറ്റവും ഉയർന്ന മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴയാണ് ഇവിടങ്ങളിൽ ലഭിക്കുന്നത്.

10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമഴയുടെ സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട്.ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും.

രണ്ട് ജില്ലകളിൽ ശക്തികുറഞ്ഞ മഴ

കാലവർഷം കനക്കുമ്പോഴും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയേക്ക് സാദ്ധ്യതയുള്ളൂ.തിരുവനന്തപുരം, കൊല്ലം ഇന്ന് നേരിയ മഴ ലഭിക്കുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി

അതിതീവ്രമഴയുടെ സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലിനും സാദ്ധ്യയുമുണ്ട്.ശക്തമായ മഴ വരും ദിവസങ്ങളിൽ ലഭിക്കുന്ന കോട്ടയം,ഇടുക്കി,വയനാട്, എന്നീ ജില്ലകളിൽ ഈ സാഹചര്യത്തിൽ പ്രത്യേക ജാഗ്രത നിർദ്ദേശവും ദുരന്ത നിവാരണ അതോറിട്ടി നൽകിയിട്ടുണ്ട്.

കടലാക്രമണ സാദ്ധ്യത

കേരള തീരത്ത് കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം.മത്സ്യബന്ധനത്തിനും വിലക്കുണ്ട്.നദികളിൽ മലവെള്ള പാച്ചിലിൽ വെള്ളം ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നദികരയിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം.

അത്യാവശ്യ ഘട്ടങ്ങൾക്ക് വിളിക്കാം..

1070,1079 ദുരന്ത നിവാരണ അതോറിട്ടി കൺട്രോൾ റൂം

1077 കള്ക്ട്രേറ്റ് കൺട്രോൾ റൂം

112 പൊലീസ് സഹായം

അതി ശക്തമഴ.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 14 കുടുംബങ്ങളിലെ 57 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇടുക്കിയിൽ ഒന്നും ആലപ്പുഴയിൽ രണ്ടും ക്യാമ്പുകളാണ് തുറന്നത്. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മഴയിൽ ആറു വീടുകൾ പൂർണ്ണമായും 222 വീടുകൾ ഭാഗികമായും തകർന്നു. വിവിധ ജില്ലകളിലായി 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ ഇടുക്കി ,എറണാകുളം,കൊച്ചി,കാസർകോട് എന്നിവിടങ്ങളിൽ അതിശക്ത മഴ ലഭിച്ചു.ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലകൊള്ളുന്ന ചക്രവാതചുഴികൾ ,തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ന്യൂനമർദ്ധ പാത്തി, ആഗോള മഴപാത്തിയായ മാഡം ജൂലിയൻ ഓസിലേഷൻ പ്രതിഭാസം എന്നിവയുടെ സ്വാധീനം കാലവർഷകാറ്റിനെ ശക്തമാക്കിയതോടെയാണ് മഴ ലഭിക്കുന്നത്.ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധിക മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്.100 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.ശക്തമായ മഴ ലഭിച്ച എറണാകുളത്ത് 70 മില്ലി മീറ്റർ മഴയും രേഖപ്പെടുത്