മുഖ്യമന്ത്രി പിണറായി വിജയൻ്റെ പാലക്കാട് പട്ടാമ്പിയിലെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

 
C M

മതനിരപേക്ഷ മൂല്യങ്ങൾ കാത്തു സൂക്ഷിക്കണം എന്ന ഉത്തരവാദിത്വം, 
രാജ്യം  അപകടത്തിലായിക്കൂടാ എന്ന ബോധ്യം  നമുക്ക് മുന്നില്‍ ഉടലെടുത്തു കഴിഞ്ഞു.

ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം ബി ജെ പി ആണ്. അത് കേവലം രാഷ്ട്രീയപാർട്ടിയല്ല. ബി ജെ പി യെ നയിക്കുന്നത് ആർ എസ്സ്  എസ്സ് എസ്സ്  ആണ്. ആർ എസ്സ് എസ്സ് എസ്സ് അജണ്ടയാണ് ബി ജെ പി നടപ്പാക്കുന്നത്. ആർ എസ്സ് എസ്സ് എസ്സ്  അജണ്ട രാജ്യത്തിനെതിരെയാണ്. ഭരണഘടനയ്ക്കെതിരെയാണ്. മതനിരപേക്ഷതക്കെതിരാണ്. സ്വാതന്ത്രത്തിനെതിരെയും ദേശീയോദ്ഗ്രഥനത്തിനെതിരെയുമാണ്. ഇതൊന്നും അവർ മറച്ചു വെച്ചിട്ടില്ല.

നമ്മുടെ രാജ്യം മതാധിഷ്ഠിത രാഷ്ട്രമാക്കുവാന്‍ ആണ് ബി ജെ പി നിലകൊള്ളുന്നത്. ആ രാഷ്ട്രത്തിലെ അവരുടെ   ആഭ്യന്തര ശത്രുക്കളാണ് ന്യൂനപക്ഷ-മുസ്ലിം, ക്രിസ്ത്യന്‍  സമുദായങ്ങളും കമ്മ്യൂണിസ്റ്റ്കാരും എന്ന് അവർ തന്നെ പറയുന്നു.

ആർ എസ്സ് എസ്സ് എസ്സ് മാതൃകയാകുന്നത്‌ ഹിറ്റ്ലറെ ആണ്. ആഭ്യന്തര ശത്രുക്കളെ ഹിറ്റ്ലർ നേരിട്ട രീതി അനുകരണീയമെന്ന്  ആർ എസ്സ് എസ്സ് എസ്സ് വിശ്വസിക്കുന്നു. അനേകലക്ഷം ന്യൂനപക്ഷ/ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്ത ഹിറ്റ്ലറുടെ മാതൃക  ആര്‍ എസ്സ് എസ്സ്  ഇന്ത്യയിലും പലരീതിയിലും  നടപ്പിലാക്കുന്നു, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം നടത്തുന്നു. 


മണിപ്പൂരിലെ വംശഹത്യ ഉദാഹരണം.  ക്രിസ്ത്യന്‍ വിഭാഗത്തില്‍ പ്പെട്ടവരായതുകൊണ്ടാണ് ആക്രമണം ഉണ്ടായത്. മറ്റു പലയിടങ്ങളുലും ആക്രമണമുണ്ടായത്  മുസ്ലിമിന് നേരെയാണ്.  ഇതാണ്  ആർ എസ്സ് എസ്സ് അജണ്ട.

ബി ജെ പി സർക്കാർ  സർക്കാറിന് ജനങ്ങളോടുള്ള  ധർമ്മം മറക്കുന്നു.. ജനങ്ങളെ സംരക്ഷിക്കുന്നില്ല, അക്രമികൾക്കെതിരെ കർശന നടപടി എടുക്കുന്നില്ല.


ന്യൂനപക്ഷങ്ങള്‍ക്കെതിരായ  ആക്രമങ്ങളുണ്ടാകുമ്പോള്‍ ബി ജെ പി സര്‍ക്കാര്‍  ഇരകളെ  കേസിൽ കുടുക്കി  കൂടുതൽ പീഡിപ്പിക്കുന്നു. എല്ലാം സംഘ് പരിവാർ അജണ്ടയുടെ ഭാഗമായി ആണ്. 


കേരളത്തില്‍ നരേന്ദ്ര മോഡി വന്നു. ഒരു പാട് വാഗ്ദാനങ്ങൾ നൽകി. ജനങ്ങൾ എങ്ങിനെ മോഡിയെ  വിശ്വസിക്കും?


2014 ൽ ലോക് സഭ തെരഞ്ഞെടുപ്പുവേളയില്‍ രാജ്യമാകെ കോണ്‍ഗ്രസ്സിനെതിരായ,രണ്ടാം യു പി എ സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനങ്ങളുടെ അതൃപ്തി ഉയര്‍ന്നു വന്നിരുന്നു. 


ജനങ്ങളുടെ ഈ അതൃപ്തി മുതലെടുത്ത്‌  ബി ജെ പി വാഗ്ദാനങ്ങൾ വാരിക്കോരി ചൊരിഞ്ഞു. ജനങ്ങൾ വിശ്വസിച്ചു, ബി ജെ പി അധികാരത്തിലെത്തി. പക്ഷെ ബി ജെ പി ഭരണത്തില്‍  ജനങ്ങൾ കൂടുതൽ ദുരിതത്തിലായി.


കോണ്‍ഗ്രസ്സിന്‍റെ  ജനവിരുദ്ധ നയത്തിൽ നിന്ന്  ഒരു മാറ്റവും ബി ജെ പിയില്‍ കണ്ടില്ല. കൂടുതൽ ജനവിരുദ്ധമായി  ബി ജെ പി സർക്കാർ മാറി.


കോണ്‍ഗ്രസ്സിന്‍റെ  ജനവിരുദ്ധ സാമ്പത്തിക  നയങ്ങള്‍ തന്നെയാണ്  ബി ജെ പി നടപ്പിലാക്കിയത്. കോണ്‍ഗ്രസ്സിന്‍റെ നയങ്ങളും  ബി ജെ പി നയങ്ങളും  ഒന്നാണ്. വ്യത്യാസമില്ല. കോൺഗ്രസിന്റെ നയങ്ങൾ ബി ജെ പി കൂടുതൽ കർക്കശമായി നടപ്പിലാക്കി. ഇതിന്‍റെ ദുരിതം പേറേണ്ടി വന്നത് ജനങ്ങൾ ആണ്. 


2014 മുതൽ 24  വരെ മോഡി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ   ദുർബലപ്പെടുത്തി. മോഡി സര്‍ക്കാര്‍ ജഡീഷ്യറിയിൽ പോലും കടന്നു കയറ്റം നടത്തുന്നു. ഭരണഘടനാസ്ഥാപനങ്ങൾ ആർ എസ്സ് എസ്സ് ചൊല്പടിയിൽ കൊണ്ടുവരുവാനുള്ള നടപടികൾ ആണ്  മോഡി സര്‍ക്കാര്‍ സ്വീകരിച്ചത്. 

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം  അപകടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. സുപ്രീം കോടതി ജഡ്ജിമാർ തന്നെ നേരിട്ട് മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന നിലയുണ്ടായി. എല്ലാ ഭരണഘടനാ സംവിധാനങ്ങളിലും മോഡി സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാകുന്നു. 

രണ്ടാം മോഡി സർക്കാർ രാജ്യത്തിന്‍റെ മത നിരപേക്ഷത തകർക്കാനുള്ള ശക്തമായ നടപടികൾ ആണ് കൊണ്ടുവന്നത്. 

രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി ഉടന്‍  കൊണ്ടുവന്ന സി എ എ - പൌരത്വ നിയമ ഭേദഗതി ഭേദഗതി ആർ എസ്സ് എസ്സ് അജണ്ടയാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കാൻ ആണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. 

 
നാം പൗരത്വത്തിന്‍റെ അടിസ്ഥാനം മതമായി കാണുന്നില്ല. ലോകത്തെ ഒരു പരിഷ്‌കൃത ജനാധിപത്യ രാഷ്ട്രങ്ങളിലും മതം പൗരത്വത്തിന്‍റെ അടിസ്ഥാനം ആയി കാണുന്നില്ല. ഏതു മതത്തിലും  വിശ്വസിക്കാനും ഒന്നിലും വിശ്വസിക്കാതിരിക്കാനും അവകാശം നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്.  


പാകിസ്താന്‍ , അഫ്ഗാനിസ്ഥാൻ, ബംഗ്ളദേശ് ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന .7  മതങ്ങളിൽ പെട്ട പൗരന്മാർക്ക് പൗരത്വം നകാന്‍  സി എ എ - പൌരത്വ നിയമ ഭേദഗതി വിഭാവനം ചെയ്യുന്നു. എന്നാല്‍ മുസ്ലിം വിഭാഗം അടക്കമുള്ള ഭേദഗതിയില്‍ പറയാത്ത മതസ്ഥര്‍ക്ക് പൗരത്വമില്ല. 

സി എ എ - പൗരത്വ നിയമ ഭേദഗതിയില്‍  ലോകത്തെ  പരിഷ്‌കൃത രാഷ്ട്രങ്ങൾ അംഗീകരിക്കാത്ത സമീപനമാണ്  മോഡി സര്‍ക്കാര്‍  സ്വീകരിച്ചത്.

പൗരത്വത്തിന്‍റെ അടിസ്ഥാനം മതമായി കാണുന്ന സി എ എ - പൌരത്വ നിയമ ഭേദഗതി  അന്താരാഷ്ര തലത്തിൽ തന്നെ എതിർപ്പുയർത്തി. 

അമേരിക്ക തന്ത്രപരമായ സഖ്യശക്തിയായാണ് ഇന്ത്യയെ കണക്കാക്കുന്നതെന്നാണ് മോഡി സര്‍ക്കാര്‍  പറയുന്നത്. പക്ഷെ ആ അമേരിക്ക പോലും  സി എ എ - പൌരത്വ നിയമ ഭേദഗതിയില്‍ മതം പൗരത്വത്തിന്‍റെ അടിസ്ഥാനമായി   കാണുന്നതിനെ അംഗീകരിച്ചില്ല. അതിനെ യു എസ്സ് തള്ളിപ്പറഞ്ഞു,അപലപിച്ചു.


ഐക്യ രാഷ്ട്ര സംഘടന പോലും സി എ എ - പൌരത്വ നിയമ ഭേദഗതിയില്‍ മതം പൗരത്വത്തിന്‍റെ അടിസ്ഥാനമായി കാണുന്നതിനെ അപലപിച്ചു.


രാജ്യത്തും വ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നു. ഇടതുപക്ഷ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. സി പി എമ്മിന്റെയും സി പി ഐയുടെയും ജനറൽ സെക്രട്ടറിമാർ സീതാറാം യെച്ചൂരിയും ഡി രാജയും അറസ്റ്റ് ചെയ്യപ്പെട്ടു. പ്രകാശ് കാരാട്ട്, വൃന്ദ  കാരാട്ട്, ബിനോയ് വിശ്വം തുടങ്ങിയവരെല്ലാം അരസ്റ്റ് ചെയ്യപ്പെട്ടു. 

ഏതെങ്കിലും കോൺഗ്രസ്സുകാരൻ ഈ പ്രതിഷേധങ്ങളില്‍ ഉണ്ടായോ? ഏതെങ്കിലും കോൺഗ്രെസ്സുകാരൻ അറസ്റ്റ് ചെയ്യപ്പെട്ടോ? എന്തെ?

ജനുവരിയിൽ സി എ എ - പൌരത്വ നിയമ ഭേദഗതിക്കെതിരായ  പ്രക്ഷോഭം  കനത്തു. ബി ജെ പി സര്‍ക്കാര്‍ പ്രതിഷേധിച്ഛവര്‍ക്കെതിരായി കേസ് എടുത്തു. കുറ്റപത്രത്തിൽ യെച്ചൂരിയുടെ പേര് ഉണ്ടായി...ഏതെങ്കിലും കോൺഗ്രസ്സുകാരുടെ പേര് കുറ്റപത്രത്തില്‍   ഉണ്ടായോ?

ഞങ്ങള്‍ ഈ വിമര്‍ശനമുയര്‍ത്തുമ്പോള്‍  രാഹുൽ ഗാന്ധി ഈ വിമർശനത്തെ എതിർക്കുന്നു. സി എ എ - പൌരത്വ നിയമ ഭേദഗതിക്കെതിരായ  പ്രക്ഷോഭത്തില്‍  കോൺഗ്രെസ്സുകാർ ഉണ്ടായെന്നു പറയാൻ രാഹുലിന് കഴിയുമോ?

സി എ എ - പൌരത്വ നിയമ ഭേദഗതിയെപ്പറ്റി രാഹുൽ സംസാരിച്ചില്ലല്ലോ? 

കോൺഗ്രസ്സ് അതിന്‍റെ  ധർമം ആണോ നിർവ്വഹിക്കുന്നത്.  സംഘ്പരിവാറുമായി ചേര്‍ന്ന് നിൽക്കലല്ലേ  കോൺഗ്രസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്? നിങ്ങൾ മതനിരപേക്ഷമാണെന്നാനല്ലോ അവകാശപ്പെടാറൂള്ളത് . പിന്നെയെങ്ങിനെയാണ്  സംഘ്പരിവാർ മനസ്സിനോട് യോജിപ്പ് വരുന്നത്? 

കേരളത്തിലെ കോൺഗ്രസ് സാധാരണ ഞങ്ങളുടെ ഒരു പരിപാടിയിലും  യോജിച്ചിട്ടില്ല.എന്നാല്‍ സി എ എ - പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ  പരിപാടിയിൽ തുടക്കത്തില്‍  യോജിച്ചിട്ടുണ്ട്‌.
 
പൗരത്വ ഭേദഗതി നടപ്പാകില്ല എന്ന് എന്‍ ഡി എഫ് സര്‍ക്കാര്‍ ഉറക്കെ പറഞ്ഞു.
പൗരത്വ ഭേദഗതി  നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷം വന്നു. സര്‍വ്വ കക്ഷിയോഗത്തിലും പങ്കെടുത്തു. പ്രത്യേക നിയമസഭാ യോഗത്തില്‍ പ്രമേയം ഏകകണ്ഠമായി പാസാക്കി.


എന്നാല്‍ അതിന് ശേഷം ശേഷം കെ പി സി സി അധ്യക്ഷന്‍ പരിഹസിച്ചു. കേന്ദ്രം പാസ്സാക്കിയ നിയമം ഇവിടെ നടപ്പാക്കാതിരിക്കാൻ കഴിയില്ല എന്ന് !


അതിനാല്‍ ഇനി   സി എ എ - പൌരത്വ നിയമ ഭേദഗതിക്കെതിരായ യോജിച്ച പ്രക്ഷോഭത്തിനില്ല എന്നും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലേ  ഈ പിൻവാങ്ങൽ?

നിങ്ങള്‍  രാജ്യ വ്യാപകമായി സ്വീകരിക്കുന്ന ഹിന്ദു വര്‍ഗീയ നിലപാടിനെതിരായുള്ളതായിരുന്നു സി എ എ - പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം എന്നതിനാലല്ലേ  പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയത്? 

സി എ എ - പൌരത്വ നിയമ ഭേദഗതി ചട്ടങ്ങൾ മോഡി സര്‍ക്കാര്‍  കൊണ്ട് വന്നത് തെരഞ്ഞെടുപ്പ്   പടിവാതിക്കലെത്തിയപ്പോഴാണ്. ഇതിനെതിരെ രാജ്യത്താകെ പ്രതിഷേധം ഉയർന്നു. കോൺഗ്രസ്സിന്‍റെ എന്തെങ്കിലും പ്രതികരണം  ഉണ്ടായോ? എന്താണ്  പ്രതികരിക്കാന്‍ തടസ്സം? ഇതെപ്പെറ്റിയുള്ള ചോദ്യം പത്രക്കാര്‍ ഉയര്‍ത്തിയപ്പോള്‍ കോൺഗ്രസ്സ്  അധ്യക്ഷന്‍ പറഞ്ഞത് "രാത്രി ആലോചിച്ചു പറയാം എന്നാണ്‌"!!

രാഹുല്‍ ഗാന്ധിക്ക് പരാതി തനിക്കെതിരെ ഇടതു പക്ഷം പറയുന്നു എന്നാണ്‌. രാഹുല്‍ രാജ്യമാകെ നടത്തിയ തന്‍റെ യാത്രയില്‍  സി എ എ - പൌരത്വ നിയമ ഭേദഗതി ചട്ടങ്ങൾക്കെതിരെ ഒരക്ഷരമെങ്കിലും     മിണ്ടിയോ? എന്ത് കൊണ്ടു പറഞ്ഞില്ല? ആ യാത്രയുടെ സമാപനത്തിലും പൌരത്വ നിയമ ഭേദഗതി ചട്ടങ്ങൾക്കെതിരെ എന്തുകൊണ്ട്  പറഞ്ഞില്ല? വയനാട്ടിൽ  വെച്ച് പറഞ്ഞോ? എന്തുകൊണ്ട് പറയാനാകുന്നില്ല ?
പ്രകടന പത്രികയിലും പറഞ്ഞില്ല, എന്തുകൊണ്ട്? 

സി എ എ - പൌരത്വ നിയമ ഭേദഗതിയില്‍ മതം പൗരത്വത്തിന്‍റെ അടിസ്ഥാനമായി   കാണുന്നതിനെ ലോകമാകെ അപലപിച്ചതല്ലെ?   എന്തുകൊണ്ടാണ്‌ കോണ്‍ഗ്രസ്സ്  അതിന്‍റെ പത്രികയിൽ ഇതെപ്പറ്റി പറയാഞ്ഞത്? 

ഞങള്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍  പ്രതിപക്ഷനേതാവ് പേജ് നമ്പറും ഖണ്ഡിക നമ്പറുമായി വന്നു, മനോരമ ബാനർ ഹെഡിങ്ങുമായി വന്നു? ഞങള്‍ കോണ്‍ഗ്രസ്സ്  പാര്‍ട്ടിയുടെ പ്രകടനപത്രിക ഉയര്‍ത്തിക്കാട്ടി. പരിശോധിക്കാന്‍ പറഞ്ഞു.  എവിടെയും പൗരത്വ ഭേദഗതി എന്ന വാക്കുപോലും ഇല്ല.

പിന്നീട്  യു ഡി എഫ് കൺവീനർ പറഞ്ഞു, പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പറയുവാന്‍   "ഞങ്ങൾക്കതിനു മനസ്സില്ല" എന്ന്. 

ഇപ്പോഴെങ്കിലും സംഘപരിവാർ മനസ്സിനോടൊപ്പമാണെന്നു നിങ്ങൾ എന്ന് സമ്മതിക്കുന്നുണ്ടോ?

കോടാനുകോടി ജനങ്ങളാണ് ആശങ്കയിൽ. അവർക്കു മതനിരപേക്ഷത  ഉറപ്പ് നൽകാൻ കോണ്‍ഗ്രസ്സിന്  കഴിയുന്നുണ്ടോ? ഇപ്പോഴും നടപ്പാകില്ല എന്ന് ഞങ്ങൾ ആർജ്ജവത്തോടെ പറയുന്ന ഈ നിയമം നടപ്പാക്കുവാന്‍ ആര്‍ക്കും അധികാരമില്ല.  കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതി ഇത് പറഞ്ഞിട്ടുള്ളതാണ്. 

പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ മൗലികതയെ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ എൽ ഡി എഫ് 2019 ൽ തന്നെ സുപ്രീം കോടതിയില്‍  പോയി.ഇപ്പോൾ പൌരത്വ നിയമ ഭേദഗതി ചട്ടങ്ങളുടെ വെളിച്ചത്തില്‍ വീണ്ടും സുപ്രീം കോടതിയേ സമീപിക്കാന്‍ അഡ്വക്കറ്റ്  ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുന്നു.


ആർ എസ് എസ് അജണ്ടയാണ് 2019 ൽ മോഡി അധികാരത്തില്‍ വന്നശേഷം നടപ്പാക്കുനത്. 

ജമ്മു കശ്ശ്മീരിന്‍റെ പ്രത്യേക പദവി നല്‍കുന്ന  ആർട്ടിക്കിൾ 370 റദ്ദുചെയ്തു. സംസ്ഥാന പദവി എടുത്തു കളഞ്ഞു.  കാശ്മീരിനെ രണ്ടാക്കി വിഭജിച്ചു.  ഇതിനെതിരെ പ്രതിഷേധിച്ചവരെ കരുതല്‍തടവിലാക്കി. സി പി എം കേന്ദ്രകമ്മിറ്റിയംഗമായ  തരിഗാമിയേയും തടവിലാക്കി. കാശ്മീരില്‍ വിമാനമിറങ്ങിയ സി പി എം സെക്രട്ടറിയായ  യെച്ചൂരിയും സി പി ഐ സെക്രട്ടറിയായ രാജയെയും കാണാൻ സമ്മതിച്ചില്ല, വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. സി പി ഐ എം സുപ്രീം കോടതിയിൽ പോയി, സുപ്രീം കോടതിയുടെ അനുമതിയോടെ തരിഗാമിയെക്കണ്ടു.

കോൺഗ്രസിന്‍റെ  ഭാഗത്തു നിന്ന് എന്തെകിലും സമീപനം ഉണ്ടായോ. നിങ്ങള്‍  പൂർണ്ണമായും  നിശബ്ദമല്ലേ? നിങ്ങൾക്കെങ്ങനെ സംഘ് പരിവാർ അജണ്ട വരുന്നു??

2019  ൽ യു ഡി എഫിന് കനത്ത വിജയം എന്ന് ഒരു പത്രം ഉദ്ഘോഷിച്ചു. അവരില്‍ ഇപ്പോൾ 2  പേര് എൽ ഡി എഎഫിനോടൊപ്പം 18  പേര് യു ഡി എഎഫിനോടൊപ്പം.

ഈ 18 അംഗ സംഘം  കേരളത്തിന്‍റെ ശബ്ദം പാര്‍ലമെന്റില്‍   ഉയർത്തിയോ? രാജ്യത്തിൻ്റെ  പ്രശ്നങ്ങള്‍  ഉയർത്തിയോ? 18  അംഗ സംഘം സംഘ് പരിവാറിനോട് ഒട്ടി നിൽക്കുന്നതലേ കണ്ടത്?  

സി എ എ ഭേദഗതി വന്നപ്പൊള്‍ ഈ 18 അംഗ സംഘത്തെ കണ്ടോ? സംഘപരിവാർ ആക്രമണം നടന്നപ്പോൾ ഈ സംഘത്തെ കണ്ടോ? ഇതിനാണോ ഇവരെ ജയിപ്പിച്ചത്.

എൻ ഐ എ ഭേദഗതി, കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയല്‍, സാക്ഷാല്‍ കരിനിയമമായ യു എ പി എ ഭേദഗതി     
എന്നിവയ്ക്കെതിരെ  വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ്സ് തയ്യാറായോ? എതിർക്കാൻ കോണ്‍ഗ്രസ്സ് തയ്യാറായോ? എവിടെ പോയി ഈ 18 അംഗ സംഘം? ബി ജെ പിയോടൊപ്പമാണ് കോണ്‍ഗ്രസ്സ് നിന്നത്. ഏതെങ്കിലുമൊന്നിൽ സംഘ് പരിവാറിനെതിരെ..ബി ജെ പിക്കെതിരെ കോണ്‍ഗ്രസ്സ്  നിലപാടെടുത്തോ?

നരേന്ദ്ര മോഡി കേരളത്തിന്‌ വികസനം നല്‍കുമെന്ന് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു! കേരളം പ്രതിസന്ധികൾ നേരിട്ടപ്പോള്‍ നിങ്ങള്‍ സഹായിച്ചോ? 

പ്രളയം, കാലവർഷക്കെടുതി, കോവിഡ് , നിപ്പ, ഓഖി, എന്നിവ നാടിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ നിങ്ങള്‍ സഹായിച്ചോ? 

ആപൽഘട്ടത്തിൽ സഹായിക്കാത്ത  നിങ്ങളാണോ വികസനം കൊണ്ടുവരാന്‍ സഹായം ചെയ്യാന്‍  പോകുന്നത്? പ്രളയകാലത്ത് കേരളത്തിന് പ്രത്യക സഹായം തന്നോ? കേരളം ഔദാര്യമല്ല ചോദിച്ചത്. പക്ഷെ അർഹതപ്പെട്ട സഹായം പോലും മോഡി  സര്‍ക്കാര്‍ തന്നില്ല. പ്രത്യേക പാക്കേജ് തന്നില്ല.

കേരളം കരകയറരുത് എന്നതല്ലേ മോഡി സര്‍ക്കരിന്‍റെ    മനോഭാവം? 

പലരാഷ്ട്രങ്ങളും സഹായ വാഗ്ദാനം നൽകി. ഇപ്പോൾ കേരളത്തിന്‌ വികസനം  വാഗ്ദാനം ചെയ്യുന്ന മോഡി അന്ന് പറഞ്ഞു കേരളത്തിന്‌  ഒരു സഹായവും സ്വീകരിക്കാന്‍ അനുമതിയില്ലെന്ന്. 

നിങ്ങൾ ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോൾ അന്താരാഷ്ട്ര സഹായം സ്വീകരിച്ചു. പക്ഷെ കേരളത്തിന് എന്തിനത് നിഷേധിച്ചു. കേരളം തകരേട്ടേ എന്നല്ലേ നിങ്ങളുടെ മനോഭാവം? 

പ്രവാസികൾ പ്രളയാനന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  സഹായം സ്വരൂപിക്കാൻ കേരളത്തിലെ മന്ത്രിമാരെ ക്ഷണിച്ചു. എന്നാല്‍ മോഡി സര്‍ക്കാര്‍ മന്ത്രിമാർക്ക് വിദേശത്ത്‌ പോകുവാന്‍ പോകുവാൻ അനുമതി നിഷേധിച്ചു.

നിങ്ങൾ രക്ഷപ്പെടേണ്ട എന്ന മോഡി സര്‍ക്കാരിന്‍റെ   നിലപാടിനോടോപ്പമല്ലേ  ആ ഘട്ടത്തിൽ കോണ്‍ഗ്രസ്സും യു ഡി എഫും  നിന്നത്? 

മോഡി ഒരുപാട് വാഗ്ദാനം ചൊരിയുന്നു! ആര് വിശ്വസിക്കും?

കേരളത്തിന്‍റെ  യാത്രാ  ദുരിതം പരിഹരിക്കാന്‍  പ്രത്യേക റെയിൽ ട്രാക്കിനായി പദ്ധതി  കൊണ്ടുവന്നപ്പോള്‍ മോഡി സര്‍ക്കാര്‍  അനുമതി നിഷേധിച്ചു. ഇപ്പോള്‍ അതിവേഗ റെയില്‍വേ പദ്ധതിയെപ്പറ്റി പറയുന്നു! സംസ്ഥാനവുമായി എന്നെങ്ങിലും ഇത് ചർച്ച ചെയ്തോ, റെയില്‍ വികസനത്തിനായുള്ള കേരളത്തിന്‍റെ ആവശ്യങ്ങളോട്  ആരോഗ്യകരമായ സമീപനം ഉണ്ടായോ? എയിംസ് തന്നോ? കൊച്ച് ഫാക്ടറി തന്നോ , എന്തെല്ലാം അവഗണനകൾ?

മോഡി സര്‍ക്കാര്‍ കേരളത്തിന്‌ അർഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിച്ചു . കേരളം മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍  സുപ്രീം കോടതിയെ സമീപിച്ചു. ഇതില്‍ കേരളത്തിന് തിരിച്ചടി എന്ന് മോഡി പറയുന്നു!

സുപ്രീം കോടതി സംസ്ഥാനത്തിന് അര്‍ഹത പ്പെട്ട 13000 കോടിക്ക് അനുമതി  കേന്ദ്രം  കൊടുക്കണം എന്നാണ്  പറഞ്ഞത്, ഇതാണോ തിരിച്ചടി? 

കേരളം ഉന്നയിച്ചത് അതീവ ഗൗരവമായ വിഷയമായത് കൊണ്ട് വ്യക്തത വരുത്തുവാൻ കേരളത്തിന്‍റെ വാദം അംഗീകരിച്ച് സുപ്രീം കോടതി കേസ് 5 അംഗ ഭരണഘടന  ബെഞ്ചിന് വിട്ടു. ഇതാണോ തിരിച്ചടി?

യു ഡി എഫ് എം പി മാരുടെ 18  അംഗ സംഘം  ഇതിനെതിരെ ശബ്ദിച്ചോ? 
എല്ലാ കാര്യത്തിനും അവർ ബി ജെ പിയുടെ കൂടെയാണ് .

എം പി കോൺഫെറൻസ് കൂടിയപ്പോള്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്  കേന്ദ്ര ധനമന്ത്രിയെ ഒന്നിച്ചു പോയി കാണാം ഏന്ന് പറഞ്ഞു. നിവേദനത്തില്‍  ഒപ്പിടാൻ കോണ്‍ഗ്രസ്സും യു ഡി എഫും തയ്യാറായില്ല.

"കേരള സർക്കാരിന്‍റെ കേടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രശ്നത്തിന്  കാരണം എന്ന് " എഴുതണം" എന്നാ വിചിത്ര വാദം അവര്‍ ഉന്നയിച്ചു!  

ബി ജെ പി വിധേയത്വമുള്ള കേരളവിരുദ്ധ സംഘമായി യു ഡി എഫ് എം പി മാരുടെ  18 അംഗ സംഘം മാറി.