ഉയർന്ന തിരമാല ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
 
sea

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 20-07-2023 രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ജൂലൈ 19 മുതൽ 21 വരെ കേരള -ലക്ഷദ്വീപ്  തീരങ്ങളിലും ജൂലൈ 19 മുതൽ 23 വരെ കർണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂലൈ 19 മുതൽ 21 വരെ കേരള -ലക്ഷദ്വീപ്  തീരങ്ങളിലും ജൂലൈ 19 മുതൽ 23 വരെ കർണാടക തീരത്തും:  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

പ്രത്യേക ജാഗ്രതാ നിർദേശം


19-07-2023: ആൻഡമാൻ കടലിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

 ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, മധ്യ തെക്ക് ബംഗാൾ  ഉൾക്കടൽ അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള  തെക്കൻ തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ്  മധ്യ അറബിക്കടലിൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.


20-07-2023 :  ഒഡിഷ തീരം, തെക്ക്- കിഴക്ക്  തെക്ക്-പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 


 ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, അതിനോട് ചേർന്നുള്ള മധ്യ - തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,  ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള  തെക്കൻ തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ്  മധ്യ അറബിക്കടലിൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

21-07-2023 : ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, ഒഡിഷ തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

മധ്യ പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള തെക്ക്- പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യത.

ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള  തെക്കൻ തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ്  മധ്യ അറബിക്കടലിൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

22-07-2023 : ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, ഒഡിഷ തീരം, മധ്യ തെക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യത.

മധ്യ പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള തെക്ക്- പടിഞ്ഞാറൻ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യത.

ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള  തെക്കൻ തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ്  മധ്യ അറബിക്കടലിൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

23-07-2023 : കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, തെക്ക്-മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

മധ്യ പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യത.

ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള  തെക്കൻ തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ്  മധ്യ അറബിക്കടലിൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപ്പറഞ്ഞ  തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.