എച്ച്.ഐ.വി.ബാധിതർക്ക് പെൻഷൻ മുടങ്ങിയത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

 
human rights

മരുന്നിനും ചികിത്സക്കും വേണ്ടി എച്ച് ഐ വി.ബാധിതർക്ക് സർക്കാർ പ്രതിമാസം നൽകി വരുന്ന ആയിരം രൂപ വീതമുള്ള ധനസഹായം അഞ്ച് മാസമായി മടങ്ങിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ഉത്തരവിട്ടു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സംസ്ഥാനത്ത് പതിനായിരത്തോളം എച്ച്.ഐ.വി.ബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. ഫണ്ടില്ലെന്ന് പറഞ്ഞാണ് ധനസഹായം നിഷേധിക്കുന്നതെന്ന് പറയുന്നു. ഇക്കൊല്ലം ഏപ്രിൽ മുതലുള്ള തുകയാണ് അനുവദിക്കാനുള്ളത്.