പുതുപ്പളളി ഉപതിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഞാന്‍ അവിടെഉണ്ടായിരുന്ന:രമേശ് ചെന്നിത്തല

 
ramesh

കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തകസമിതി രൂപീകരിച്ച ഘട്ടത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഞാന്‍ അവിടെഉണ്ടായിരുന്ന ഘട്ടത്തിലാണ് പ്രവര്‍ത്തകസമിതി സംബന്ധിച്ച തീരുമാനം പുറത്തുവന്നത്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ചാണ്ടി ഉമ്മനും ഉജ്വലമായ വിജയം സമ്മാനിക്കുക എന്നതായിരുന്നു ആ സമയത്ത് എന്നില്‍ അര്‍പ്പിതമായ ദൗത്യം. പതിറ്റാണ്ടുകളുടെ ബന്ധവും സ്‌നേഹവും ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയോടുള്ള എന്റെ കടമ കൂടിയായി ആ ദൗത്യത്തെ ഞാന്‍ കണ്ടു. അതുകൊണ്ട് തന്നെ അവിടെ വന്നും പോയും ഇരിക്കാനല്ല ഞാന്‍ തയാറായത്. പുതുപ്പള്ളിയില്‍ തന്നെ ഇരുപതോളം ദിവസം ചെലവിട്ടു, കുടുംബയോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തു. ഒടുവില്‍ ഞങ്ങളെല്ലാം ആഗ്രഹിച്ച ചരിത്ര വിജയത്തില്‍ എന്റേതായ ഒരു ചെറിയ പങ്കും വഹിക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ഥ്യം ഉണ്ട്.
പുതുപ്പള്ളിയിലെ ഈ വിജയത്തോടെ ഞങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുടെയും ഉത്തരവാദിത്തബോധം കൂടിയതായാണ് ഞാന്‍ കാണുന്നത്. വരാനിരിക്കുന്നതു രാജ്യത്തിന്റെതന്നെ ഭാവിക്കു നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്.ഇന്ത്യയെ ഫാഷിസ്റ്റ്‌യുഗത്തിലേക്കു നയിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും സംഘപരിവാറിനും തക്കതായതിരിച്ചടി ഈ തിരഞ്ഞെടുപ്പില്‍ നല്‍കേണ്ടത് കോണ്‍ഗ്രസിന്റെമുഖ്യഉത്തരവാദിത്തമാണ്. ആ ദൗത്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ പങ്ക് വഹിക്കാനുണ്ട്. ഒറ്റക്കെട്ടായി അതിലേക്ക് നീങ്ങാനാണ് കേരളത്തിലെ പാര്‍ട്ടിയും മുന്നണിയും തയാറാകുന്നത്. തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും കൂറ്റന്‍ വിജയങ്ങള്‍ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും പകര്‍ത്താനാണ് ഞങ്ങള്‍ അടുത്തതായി ശ്രമിക്കുന്നത്.


ഈ അതീവ പ്രാധാന്യമുള്ളതും നിര്‍ണായകവുമായ ഘട്ടത്തില്‍ ഇന്ത്യയും കോണ്‍ഗ്രസും നില്‍ക്കുമ്പോള്‍ വ്യക്തിപരമായ ചില കാര്യങ്ങള്‍ക്കു വലിയ പ്രസക്തി ഇല്ലെന്നു ഞാന്‍ കരുതുന്നു. അല്ലെങ്കില്‍ തിരിച്ചറിയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെരൂപീകരണ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ചില മാനസിക സംഘര്‍ഷങ്ങള്‍ എനിക്കുണ്ടായി എന്നതു ശരിയാണ്. എന്റെ പാര്‍ട്ടിയും ഹൈക്കമാന്‍ഡും എനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കെപിസിസി പ്രസിഡന്റായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഈ രണ്ടു സമയത്തെയും എന്റെപ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമായി ആര്‍ക്കും വിലയിരുത്താം. ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും പരമാവധി ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട. ഏതു സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഒപ്പം ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്കും അപ്രാപ്യനായ നേതാവല്ല ഞാന്‍. സാധാരണക്കാര്‍ക്കൊപ്പമാണ് ഞാന്‍ എന്നും നിലകൊണ്ടിട്ടുള്ളത്. താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ ഉന്നതമായ പദവികളിലേക്കു കടന്നു വരാനുള്ള ഭാഗ്യം എനിക്കുണ്ടായി.


കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയില്‍ എനിക്കു പ്രത്യേകിച്ചു പദവികള്‍ ഒന്നുമില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറിയശേഷം  ഞാന്‍ ഇരുപത്തിനാലു മണിക്കൂറും പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഒപ്പം കേരളത്തില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുക ആണ്. ഒപ്പം ഈ ജനവിരുദ്ധമായ സര്‍ക്കാരിനെ തുറന്നു കാണിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.ഒരു പദവിയും ഇല്ലെങ്കിലും ഇതു രണ്ടും ഞാന്‍ തുടരുകയും ചെയ്യും.
പ്രവര്‍ത്തകസമിതിയിലേക്ക് കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ട എല്ലാവരും തന്നെ അതിന് അര്‍ഹരാണ്. എ.കെ.ആന്റണി ഇന്ത്യയിലെതന്നെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്.  അദ്ദേഹത്തിന്റെ പേര് ആ പട്ടികയില്‍ വരുന്നത്‌കോണ്‍ഗ്രസിനാണ്അലങ്കാരം. കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതമായ പദവികളിലേക്ക് കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ടു കടന്നു വന്നഎന്റെ സഹോദരനാണ്‌കെ.സി.വേണുഗോപാല്‍.വൈകിയാണ് കോണ്‍ഗ്രസിലേക്കും പൊതു പ്രവര്‍ത്തനത്തിലേക്കും കടന്നു വന്നതെങ്കിലും ശശി തരൂര്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും അഭിമാനമായ നേതാവാണ്. ഏറ്റവും സാധാരണക്കാരനായ ഒരാള്‍ക്കും സ്വപ്രയത്‌നം കൊണ്ട് കോണ്‍ഗ്രസിന്റെ ഉന്നതമായ പദവികളിലേക്ക് എത്തിച്ചേരാമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെസ്ഥാനലബ്ധി തെളിയിക്കുന്നത്. ഈ നാലുപേരെയും ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുകയാണ്.
അവര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സ്ഥിരം ക്ഷണിതാവായി എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ തീരുമാനത്തിന് ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷനോടും,സോണിയാഗാന്ധിയോടും, രാഹുല്‍  ഗാന്ധിയോടും നന്ദി പറയുന്നു. 19 വര്‍ഷം മുന്‍പ് ഇതേ പദവി ഞാന്‍ വഹിച്ചിട്ടുണ്ട്. അതിനു ശേഷമാണ്‌കേരളത്തിലെ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാനുള്ള അവസരം എനിക്ക് ഉണ്ടായത്. എഐസിസി ചില പ്രധാനപ്പെട്ട സംഘടനാ ദൗത്യങ്ങളും അതിനു ശേഷം എന്നെ എല്‍പ്പിച്ചിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ എല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തവും നൂറു ശതമാനം ആത്മാര്‍ഥതയോടെ ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട. അതുകൊണ്ടു തന്നെ രണ്ടു പതിറ്റാണ്ടു ലഭിച്ച അതേപദവിയിലേക്ക്തന്നെ വീണ്ടും നിയോഗിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു അസ്വഭാവികത അപ്പോള്‍ തോന്നി എന്നതു വസ്തുതയാണ്. പക്ഷേ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഘട്ടം അതു ചര്‍ച്ച ചെയ്യാനുളളതല്ലെന്ന്‌വ്യക്തമായ ബോധ്യം എനിക്കുണ്ടായി. അതിനു ശേഷം ഞാന്‍ എന്റെസുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും വിശദമായി സംസാരിച്ചു. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ എന്റെവ്യക്തിപരമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്കല്ല പ്രസക്തി എന്നാണ് ആ ചര്‍ച്ചകളില്‍ നിന്നെല്ലാം എനിക്കു ബോധ്യമായത്. എനിക്ക് ഏറ്റവും വലുത് എന്റെ പാര്‍ട്ടിയാണ്.ഞാന്‍ ഒരിക്കലും എന്റെപാര്‍ട്ടി വിടുകയോപാര്‍ട്ടിയെ തള്ളിപ്പറയുകയോചെയ്തിട്ടില്ല. കോണ്‍ഗ്രസ്അല്ലാതെമറ്റൊന്നും എന്റെജീവഛശ്വോസത്തില്‍ ഇല്ല. അതേസമയം ഏതോരു മനുഷ്യനും ഉള്ള വികാര വിചാരങ്ങള്‍ എനിക്കുമുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറേണ്ടി വന്നപ്പോള്‍ സമാനമായ വികാരം എനിക്ക് ഉണ്ടായിട്ടുണ്ട്. ആ സ്ഥാനം നഷ്ടപ്പെട്ടതായിരുന്നില്ല പ്രശ്‌നം.ആ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയോട് എനിക്ക് എതിര്‍പ്പുണ്ടായിരുന്നു . എന്നാല്‍ ചില കമ്യൂണിക്കേഷന്‍  ഗ്യാപുകള്‍ അവിടെഉണ്ടായി. എന്നിട്ടും കഴിഞ്ഞ രണ്ടു വര്‍ഷക്കാലവും സജീവമായി തന്നെ അച്ചടക്കത്തോടെ പാര്‍ട്ടിക്ക് വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്തു.അതിനു പിന്നാലെയാണ് പ്രവര്‍ത്തക സമിതിയുടെ പ്രഖ്യാപനം കൂടി വന്നത്. അതില്‍ ചില പൊരുത്തക്കേടുകള്‍ തോന്നി. ദേശീയ തലത്തില്‍ എന്റെജൂനിയറായ ധാരാളം പേര്‍ പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്.


ഇതെല്ലാം ആ ഘട്ടത്തില്‍ എന്നെ സ്വാധീനിച്ചെങ്കിലും ഇപ്പോള്‍ അതൊന്നും തന്നെ എന്റെ മനസ്സിനെയോ കോണ്‍ഗ്രസിനോടുള്ള എന്റെസമര്‍പ്പണത്തെയോ ബാധിക്കുന്ന വിഷയമല്ല. പ്രതീക്ഷിക്കാത്ത ഒരു വിവരം കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാകാവുന്ന വികാര വിചാരങ്ങള്‍ക്ക് അപ്പുറം ഒന്നും തന്നെ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. എന്നെ സ്‌നേഹിക്കുന്ന ഒട്ടേറെ പേര്‍ അവരുടെ പ്രയാസം പങ്കുവച്ചതും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതെല്ലാം എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന ഉത്തമബോധ്യവും ഉണ്ട്. പക്ഷേ അവരെല്ലാം എന്നേക്കാളുംസ്‌നേഹിക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഞാനും അങ്ങനെ തന്നെ. ഞാന്‍ എന്ന വ്യക്തി, പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നതിനെക്കോള്‍ എത്രയോ വലുതാണ് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം. ആ പ്രസ്ഥാനം എടുക്കുന്ന ഏതു തീരുമാനവും ഞാന്‍ എക്കാലത്തും അംഗീകരിച്ചിട്ടുണ്ട്.  ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകുന്ന ഘട്ടത്തില്‍ അക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെഞാന്‍ നേരത്തെയും അറിയിച്ചിട്ടുണ്ട. അവര്‍ അത് ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇക്കാര്യത്തിലും എനിക്കു പറയാനുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. പറയാനുള്ളതു പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞുള്ള ശീലമാണ്എക്കാലത്തും ഉള്ളത്. അതില്‍ നിന്നു വ്യതിചലിച്ചു നീങ്ങേണ്ട ഒരു സാഹചര്യവും ഇപ്പോഴും ഉണ്ടായിട്ടില്ല.


എന്റെ ഈ നിലപാട് നിങ്ങളെഎല്ലാം അറിയിക്കാന്‍ വേണ്ടിയാണ് ഇന്നു കാണാമെന്നുവിചാരിച്ചത്. ഉപതിരഞ്ഞെടുപ്പിനു ശേഷം  കാണാമെന്ന വാഗ്ദാനം ഞാന്‍ നല്‍കിയിരുന്നല്ലോ. ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരല്ല, മാധ്യമങ്ങളോട് അകലം പാലിക്കുന്നവരുമല്ല. ഞങ്ങളുടേത്തുറന്ന ജീവിതവും നിലപാടുകളുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട എന്റെ നിലപാട് ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ നിന്നു വ്യക്തമാണെന്നു കരുതുന്നു. പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം വൈകാതെ ചേരുകയാണ്. ഞാന്‍ അതില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ അച്ചടക്കമുളള പ്രവര്‍ത്തകനായി തന്നെ മുന്നോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് കൂടുതലായൊന്നും എനിക്കു പറയാനില്ല. നിങ്ങളുടെ ചോദ്യങ്ങള്‍ ഉണ്ടോകുമെങ്കിലും ഞാന്‍ ഇതുവരെ പറഞ്ഞതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുകയും വേണ്ട.

ചോദ്യങ്ങൾക്കുളള മറുപടി

കേരളത്തിലെ കെ.എസ്‌.യു.വിന്റെ ഒരു യൂണിറ്റ് സെക്രട്ടറി മുതൽ
ഞാൻ ഇത്രയും കാലം നേടിയിട്ടുള്ള എൻറെ എല്ലാ പദവികളും
എൻറെ പാർട്ടി നൽകിയതാണ്
അപ്പോൾ സ്വാഭാവികമായും പാർട്ടി നേതൃത്വത്തിന് എന്നെപ്പറ്റിയുള്ള ഒരു കാഴ്ചപ്പാട് ഉണ്ട്
എന്നെ അവർക്ക് വ്യക്തമായി അറിയാം
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എന്നെ വ്യക്തമായി അറിയാവുന്ന ആളാണ്
എൻറെ പ്രവർത്തനം എങ്ങനെ മുന്നോട്ടു കൊണ്ടു പോണമെന്ന് അവർ തീരുമാനിച്ചോട്ടെ
കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജന കാർഗിക്കും അറിയാം അവരാണ് 
തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പ്രസിഡന്റും രാഹുൽ ഗാന്ധിയും സോണി ഗാന്ധിയും  അങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ അവർക്ക് പ്രശ്നങ്ങൾ കാണുമായിരിക്കും അവർ തീരുമാനിക്കട്ടെ 
അതുകൊണ്ട് അവർ എടുക്കുന്ന ഏത് തീരുമാനവും ഞാൻ അംഗീകരിക്കുകയാണ് ഒരു അച്ചടക്കമുള്ള
പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ
ഒരു സ്ഥാനവും ഇല്ലെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും.

ഒരു പഞ്ചായത്ത് മെമ്പറ് പോലും ആകാൻ കഴിയാത്ത നിരവധി പേർ ഈ പാർട്ടിയിൽ ഉണ്ട് അത് വച്ച് നോക്കുകയാണെങ്കിൽ എനിക്ക് പാർട്ടിയിൽ ലഭിച്ച പദവികളും, അംഗികാരങ്ങളും എത്രയോ വലുതാണ്.