ഐ.എഫ്.എഫ്.കെ :മീഡിയ പാസ്സിന് ഡിസംബർ രണ്ടു വരെ അപേക്ഷിക്കാം

 
IFFK

രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്രൊഫൈൽ ഐ ഡി നമ്പറുകൾ ഇല്ലാത്തവരാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത്. https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്താൽ മതിയാകും .അതിലൂടെ ലഭിക്കുന്ന അഞ്ചക്ക നമ്പറും പേരും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ബ്യൂറോ മേധാവികളുടെ സാക്ഷ്യപത്രത്തോടെ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിൽ എത്തിക്കേണ്ടതാണ്.

മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പോയ വർഷത്തെ മീഡിയ പാസ്സിൽ ഉള്ള ഐ ഡി നമ്പറും പേരും ഫോൺ നമ്പറും മെയിൽ ഐ ഡി യുമാണ് ലെറ്റർ ഹെഡിൽ രേഖപ്പെടുത്തേണ്ടത്.സ്ഥാപന മേധാവിയുടെ കത്തിൽ പാസ്സിന് അപേക്ഷിക്കുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ ഒരുമിച്ചു രേഖപ്പെടുത്താവുന്നതാണ്.
വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -8089548843,9961427111