ഐഐടി മദ്രാസ്സില്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 
food
ഐഐടി  മദ്രാസ്സില്‍ നാല് വര്‍ഷത്തെ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ രണ്ട് പ്രോഗ്രാമുകള്‍ക്കും ഇന്ത്യയില്‍ എവിടെയുമുള്ള, ഏത് പ്രായത്തിലുമുള്ളവര്‍ക്കും ചേരാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റഗുലര്‍ ഡിഗ്രികളോടൊപ്പം ഈ ഡിഗ്രി പ്രോഗ്രാമുകളും പഠിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 75% വരെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 26 ആണ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ https://study.iitm.ac.in/ds , https://study.iitm.ac.in/es എന്ന  വെബ്ബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) എഴുതാതെ ഒരു സെല്‍ഫ്-കണ്ടെയിന്‍ഡ് ക്വാളിഫയര്‍ പ്രോസസ്സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രോഗ്രാമില്‍ ചേരാം. ജെഇഇ  യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അഡ്മിഷന്‍ എടുക്കാം. ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമില്‍ തിയറി ക്ലാസുകളും ലബോറട്ടറി കോഴ്സുകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് ചെയ്ത് തങ്ങളുടെ കണ്ടെത്തലുകള്‍ സബ്മിറ്റ് ചെയ്യാവുന്ന തരത്തിലാണ് ലാബ് എക്സ്‌പെരിമെന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഫൈനല്‍ ഇവാല്യുവേഷന് വിദ്യാര്‍ത്ഥികള്‍ മദ്രാസ്സ് ക്യാമ്പസ് സന്ദര്‍ശിക്കണം.എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ഇക്കണോമിക്സ്, സയന്‍സ്, നിയമം, മെഡിസിന്‍ തുടങ്ങി എല്ലാ സ്ട്രീമുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഡാറ്റാ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷനിലും പ്ലസ് ടുവില്‍ കണക്കും ഫിസിക്‌സും പഠിച്ചവര്‍ക്ക് ഇലക്ട്രോണിക്സ് സിസ്റ്റത്തിലെ ബിഎസ്‌നും അപേക്ഷിക്കാം.  


നിലവില്‍, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ട്. കണ്ടന്റ് ഡെലിവറി ഓണ്‍ലൈനില്‍ ചെയ്യാം, പ്രതിമാസ ഇന്‍-പേഴ്സണ്‍ പരീക്ഷകള്‍ രാജ്യത്തെ 150  ല്‍ പരം നഗരങ്ങളിലുള്ള പരീക്ഷാ സെന്ററുകളില്‍ ഞായറാഴ്ച്ചകളില്‍ നടത്തും.