ഐഎംഎ ഹെൽത്ത് ലീഡർഷിപ്പ് പുരസ്കാരം ഡോ. ബി ഇക്ബാലിന് സമ്മാനിച്ചു.

 
ima

ലോകാരോ​ഗ്യ ദിനത്തിന്റെ ഭാ​ഗമായി ഐഎംഎയുടെ നേതൃത്വത്തിൽ    ആരോ​ഗ്യ മേഖലയിലെ   പ്രമുഖരെ ആദരിച്ചു. ഐഎംഎയുടെ ഹെൽത്ത്  ലീഡർഷിപ്പ് പുരസ്കാരം ഡോ. ബി. ഇക്ബാലിനും, എക്സലൻസ് ഇൻ ഹെൽത്ത് കെയർ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജിൽ കരൾ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ആർ.എസ് സിന്ധുവിനും,  എക്സലൻസ് ഇൻ ഡെന്റൽ കെയർ ആൻഡ് ലീഡർഷിപ്പ് പുരസ്കാരം ഡോ. സം​ഗീത് കെ ചെറിയാനും,  എക്സലൻസ് നഴ്സിം​ഗ് കെയർ പുരസ്കാരം ഹെഡ് നേഴ്സ് ഷനിഫാ ബീവിയ്ക്കും ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി വിതരണം ചെയ്തു. 

ഐഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. ബി ഇക്ബാൽ 'എല്ലാവർക്കും ആരോഗ്യം' എന്ന ഈ വർഷത്തെ ലോകാരോഗ്യ ദിന തീം അവതരിപ്പിച്ചു. ഐഎംഎ സംസ്ഥാന  സെക്രട്ടറി ഡോ ജോസഫ് ബെനവൻ, ഐഎംഎ നാഷണൽ ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. ശ്രീജിത്ത് എൻ കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ. ശ്യാം വി ​ഗോപാൽ, ഡോ. സി.വി പ്രശാന്ത്, തിരുവനന്തപുരം കമ്മറ്റി ചെയർമാൻ ഡോ. ആർ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. 

തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണൻ സ്വാ​ഗതവും, സെക്രട്ടറി ഡോ. എ അൽത്താഫ് നന്ദിയും പറഞ്ഞു.