ലോക കേരളസഭയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് ടൂര്‍ പോകുന്നത് എന്തും ചെയ്യാമെന്ന ധിക്കാരം

സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ വാര്‍ഷികത്തിന് 125 കോടി അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മാറ്റാര്‍ക്കും ഉണ്ടാകില്ല
 
v d

കേരളം ഏറ്റവും കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പഞ്ചായത്തുകളുടെ തനത് പണ്ട് പോലും സര്‍ക്കാര്‍ കവര്‍ന്നെടുത്തു. 200 കോടിരൂപയാണ്  നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. സമൂഹിക പെന്‍ഷനുകളോ അത് വിതരണം ചെയ്യുന്നവര്‍ക്കുള്ള തുകയോ നല്‍കുന്നില്ല. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതിയും മുടങ്ങി. കെ.എസ്.ആര്‍.ടി.സിയെ പൂര്‍ണമായും ഉപേക്ഷിച്ചു. കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പ് കുത്തുന്നത്. ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ 125 കോടി രൂപ അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ല.


പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോഴും കനത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. പൊലീസ് വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ പോലും പണമില്ല. ഇതിനിടയിലാണ് വാര്‍ഷികാഘോഷത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പി.ആര്‍ കാമ്പയിന്‍ നടത്താന്‍ 125 കോടി രൂപ അനുവദിച്ചത്. ഇതൊന്നും പോരാഞ്ഞിട്ടാണ് ലോക കേരളസഭയുടെ പേരില്‍ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ എന്തും ചെയ്യാമെന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ്.


ഏപ്രില്‍ ഒന്ന് മുതല്‍ 5000 കോടിയടെ നികുതി ഭാരമാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രമാത്രം ജപ്തി നോട്ടീസുകള്‍ പ്രവഹിച്ച കാലഘട്ടമുണ്ടായിട്ടില്ല. എന്നിട്ടും കുടിശിക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെയെങ്കിലും നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സര്‍ക്കാരില്‍ നിന്നും ഒരു പ്രതകരണവും ഉണ്ടായില്ല. ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തചെയ്യപ്പെട്ട കാലഘട്ടമായിട്ടാകും പിണറായിയുടെ ഭരണകാലം ചരിത്രം അടയാളപ്പെടുത്തുക.

സര്‍ക്കാര്‍ നടത്തുന്നത് കൊള്ളയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നികുതി ഭീകരതയ്‌ക്കെതിരായ സമരത്തിലൂടെ യു.ഡി.എഫിന് കഴിഞ്ഞു. ജനങ്ങള്‍ ഏറ്റവുമധികം വെറുക്കുന്നൊരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.