ഐഎൻടിയുസി സിഗ്നേച്ചർ ക്യാമ്പയിൻ തുടങ്ങി,

 
intuc

മേയ് ദിനാവകാശ മുദ്രാവാക്യങ്ങളുടെ
പ്രസക്തി തന്നെ അപ്രസക്തമാക്കുന്ന നടപടികളിലൂടെ മുന്നോട്ടു പോകുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ, അടച്ചിട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നും വ്യവസായ തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും തുടരെ തുടരെ മുടങ്ങുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്ദിന പരിപാടികളാടനുബന്ധിച്ച് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാംപയിൻ
സെക്രട്ടേറിയേറ്റിനു മുന്നിൽ സ്ഥാപിച്ച ക്യാൻവാസിൽ കയ്യൊപ്പു രേഖപ്പെടുത്തി  മുൻ നിയമസഭാ സ്പീക്കർ വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. 

ഭരണകൂടങ്ങൾ പൊതുമേഖലയെ അവഗണിക്കുന്നതിലൂടെ രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുകയാണെന്നും അതിൻ്റെ ദുരന്തം ഭാവിതലമുറ അനുഭവിക്കേണ്ടി വരുമെന്നും വി.എം.സുധീരൻ പറഞ്ഞു.
കെൽട്രോൺ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതിയുടെ ക.രിനിഴലിൽ നിർത്തുന്ന ഭരണകൂട നടപടികൾ'. ജീവനക്കാരിലും പൊതുജനങ്ങളിലും കനത്ത നിരാശ പടർത്തുന്നുണ്ടെന്നും
വി.എം.സുധീരൻ ചൂണ്ടിക്കാട്ടി. 

ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. 
ജില്ലയിലെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ ഉൾപ്പെടുന്ന പ്രതിഷേധപത്രം പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും മെയ് 31 ന് അയച്ചുകൊടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ അറിയിച്ചു . 

ഐഎൻടിയുസി നേതാക്കളായ വി.ജെ.ജോസഫ്, ആർ.എം. പരമേശ്വരൻ, ജോണി ജോസ് ആലപ്പാട്ട്, എസ്.എൻ.നുസൂറ, ഗോപകുമാർ, ഷുബീല ഡാനിയൽ, ബിജു പ്രകാശ്, ആൻ്റണി ആൽബർട്ട്,
ജെ.സതികുമാരി, എം.ജെ.തോമസ്സ്
തുടങ്ങിയവർ പ്രസംഗിച്ചു.