വി.ഡി.സതീശനെതിരെയുള്ള അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതം: രമേശ് ചെന്നിത്തല

 
ramesh
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിത മെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും, സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെല്ലാം. ഇതു തന്നെയാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ചെയ്യുന്നത്.  സതീശന് എതിരായ ഈ ആരോപണം പല തവണ ചർച്ച ചെയ്തതും കോടതി തള്ളി കളത്തിട്ടുള്ളതുമാണ്. വീണ്ടും ഇക്കാര്യം ഉയർത്തി കൊണ്ട് വരുന്നത് എ.ഐ. ക്യാമറ - കെ. ഫോൺ അഴിമതികളിൽ  നിന്നും  ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ്. ഞാൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എനിക്കെതിരെ അഞ്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.  ഒന്നിൽ പോലും  ഒരു നടപടിയും ഉണ്ടായില്ല. ഇതൊന്നും കേരളത്തിൽ വിലപോവില്ല ഓലപാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കെണ്ടെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.