കുറ്റവാളിയാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ് എ.കെ.ആൻ്റണി

 
ak

ഒരു പരാതിയിന്മേൽ കേസെടുക്കുമ്പോൾ ഒരാളിനെ കുറ്റവാളിയാണോയെന്ന് വിധിക്കാനുള്ള ഉത്തരവാദിത്തം പോലീസി നല്ല മറിച്ച് കോടതിക്കാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ഏ.കെ.ആൻറണി അഭിപ്രായപ്പെട്ടു.രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസെടുക്കുന്ന പ്രവണതയാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും കാണിക്കുന്നത്. ഇത് ഒരിക്കലുമൊരു ജനാധിപത്യ സർക്കാരിന് ഭുഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്കാരം സമർപ്പണം പ്രമുഖ ഗാന്ധിയനായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് നൽകികൊണ്ടുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഏ.കെ.ആൻ്റണി.
രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന സംശുദ്ധ രാഷട്രീയത്തിൻ്റെ ഉടമയാണ് തെന്നലയെന്നും തികച്ചും അർഹിക്കുന്ന കൈകളിലാണ് ഈ വർഷത്തെ ഗാന്ധിയൻ പുരസ്ക്കാരം എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിദർശൻ സമിതി പ്രസിഡൻ്റ് വി.സി.കബീർ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കെ.മുരളീധരൻ എം.പി, കെ.എ.ചന്ദ്രൻ എക്സ് എം.എൽ.എ,ചെറിയാൻ ഫിലിപ്പ്,കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,വഞ്ചിയൂർ രാധാകൃഷ്ണൻ ,നദീറാ സുരേഷ് എന്നിവർ പ്രസംഗിച്ചു. തെന്നല ബാലകൃഷ്ണപിള്ള മറുപടി പ്രസംഗം നടത്തി. 

കെ.സുധാകരന് ഐക്യദാർഢ്യം. 

രാഷ്ട്രീയ പകപോക്കൽ നടത്തിക്കൊണ്ട് കെ.പി.സി.സി.പ്രസിഡൻ്റിനും പ്രതിപക്ഷ നേതാവിനും മാധ്യമങ്ങൾക്കും എതിരെ കള്ളക്കേസെടുക്കുന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ നടപടിയെ കെ.പി.സി.സി ഗാന്ധി ദർശൻ സമിതി യോഗം അപലപിച്ചു.കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കെ.പി.സി.സി.പ്രസിഡൻ്റിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ സദസുകൾ ജൂൺ 27 മുതൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാൻ തുടർന്ന് ചേർന്ന ഗാന്ധിദർശൻ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.