ജെപി നദ്ദ എൻഎസ്എസ് താലൂക്ക് യൂനിയൻ ആസ്ഥാനം സന്ദർശിച്ചു
Jun 26, 2023, 17:16 IST

നായർ സർവ്വീസ് സൊസൈറ്റിയുടെ തിരുവനന്തപുരം താലൂക്ക് യൂനിയൻ ആസ്ഥാനം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സന്ദർശിച്ചു. വിദ്യാധിരാജ ചട്ടമ്പി സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം മന്നത്താചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എൻ. എസ്. എസ് ഉപാദ്ധ്യക്ഷനായി നിയമിതനായ സംഗീത് കുമാറിനെ അദ്ദേഹം ആദരിച്ചു. യൂനിയൻ ഭാരവാഹികളോടൊപ്പം പ്രാതൽ കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, ശോഭാ കരന്തലജെ എന്നിവരും സന്നിഹിതരായിരുന്നു.