കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയ്ക്ക് യാത്രയയപ്പ്.

 
NORKA

സ്ഥാനമൊഴിയുന്ന നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയ്ക്ക് ഊഷ്മളമായ യാത്രയയപ്പു നല്‍കി. മാതൃഡിപ്പാര്‍ട്ട്മെന്റായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിലേയ്ക്ക്  ഫെബ്രുവരി 21 ഹരികൃഷ്ണൻ നമ്പൂതിരി മടങ്ങും.  തൈയ്ക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യാത്രയയപ്പു ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലോക കേരള സഭ ഡയറക്ടര്‍ ഡോ.കെ. വാസുകി, നോര്‍ക്ക അഡീഷണൽ സെക്രട്ടറി സിന്ധു. എസ്, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ജീവനക്കാര്‍ തുടങ്ങിവര്‍ സംബന്ധിച്ചു. 

NORKA

പ്രതിസന്ധിഘട്ടങ്ങളിലുളള കെ. ഹരികൃഷ്ണൻ നമ്പൂതിരിയുടെ നേതൃപാടവം കോവിഡ് കാലത്തും അല്ലാതെയും നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്നുവെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിനുള്ള ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു. 2018 ഫെബ്രുവരിയിലാണ് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ - ആയി ഹരികൃഷ്ണന്‍ നമ്പൂതിരി നിയമിതനാകുന്നത്. പകരം ചുമതല നിലവില്‍ ജനറല്‍ മാനേജര്‍ കൂടിയായ അജിത്ത് കോളശ്ശേരിക്കാണ്.