ബുക്ക് മാർക്ക് പുസ്തകോത്സവം കെ ജയകുമാർ ഉദ്ഘാടനം ചെയ്തു.

 
book

ബുക്ക് മാർക്ക് തിരുവനന്തപുരത്ത് ആരംഭിച്ച പുസ്തകോത്സവം  കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ശ്രീ. കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബുക്ക് മാർക്ക് പുസ്തക പ്രസാധന രംഗത്തേക്ക് കടന്നു വരണമെന്നും പ്രസാധന രംഗത്ത് നവീന പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും കെ. ജയകുമാർ നിർദ്ദേശിച്ചു.

മെയ് 7 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ  തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾക്ക് 70%വരെ വിലക്കിഴിവുണ്ട്. അയ്യൻകാളി ഹാളിൽ (വി ജെ ടി  ) നടന്ന ചടങ്ങിൽ ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു അധ്യക്ഷനായിരുന്നു.