മുഖ്യമന്ത്രി രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണം - കെ.സുരേന്ദ്രൻ
കൊച്ചി- സംസ്ഥാനം ഇതുവരെ കാണാത്ത വിധത്തിലുള്ള കൊള്ളയും അഴിമതിയും സ്വർണ്ണക്കടത്തും ഹവാല ഇടപാടുകളുമാണ് കഴിഞ്ഞ എട്ട് വർഷമായി നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.യും ഇതിന് നേതൃത്വം നൽകുന്നതായി ഭരണമുന്നണിയിലെ എം.എൽ എ തന്നെ തെളിവുകളുമായി മുന്നിലേക്ക് വന്നിട്ടും അതിനൊന്നും മറുപടി പറയാതെ പരാതി ഉന്നയിച്ച എം.എൽ.എ കൊള്ളക്കാരനും സ്വർണ്ണക്കടത്തുകാരനുമാണെന്നു വിശേഷിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിണറായി വിജയന് അധികാരത്തിൽ തുടരാൻ രാഷ്ട്രീയമായും ധാർമ്മികവുമായ അവകാശം നഷ്ടമായിരിക്കുന്നു അദ്ദേഹം എത്രയും വേഗം രാജി വച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്ന് ബിജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയെ കുറിച്ച് മുഖ്യമന്ത്രിയുടെ . പ്രസ്താവന വിവാദമായപ്പോൾ പി.ആർ. ഏജൻസിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്
സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തെ കബളിപ്പിക്കുവാൻ മുഖ്യമന്ത്രി നടത്തിയ കുത്സിത ശ്രമമായിരുന്നു അത്. പിറ്റേന്ന് മാറ്റി പറയാനും മുഖ്യമന്ത്രി തയ്യാറായി, പിണറായി വിജയൻ വ്യാജ നിർമ്മിതിയുടെ ആൾരൂപമായി മാറി കഴിഞ്ഞെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാൻ കെല്പില്ലാത്ത വിധം സി പി എം തകർന്നടിഞ്ഞു.
ഇടതു പാർട്ടി എന്നു പറഞ്ഞ് വീമ്പിളക്കുന്ന സി പി ഐക്ക് ഇടതുമുന്നണിയിൽ യാതൊരു വിലയും ഇല്ലാതായി. അവരുടെ ഒരാവശ്യം പോലും അംഗീകരിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഏജന്റായി മാറി കഴിഞ്ഞു. പിണറായി മന്ത്രിസഭയിലെ ഒരംഗത്തെ പോലെയാണ് വി.ഡി. സതീശൻ പെരുമാറുന്നത്. സതീശനെതിരായ പുനർജനി ഉൾപ്പടെയുള്ള അഴിമതിയാരോപണങ്ങളിൽ അദ്ദേഹത്തെ ഒന്നു ചോദ്യം ചെയ്യാൻ പോലും പിണറായിയുടെ പോലീസ് തയ്യാറായിട്ടില്ലെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. ബിജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ. സംസ്ഥാന സെകട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്. അഡ്വ. ടി.പി. സിന്ധുമോൾ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്. യുവമോർച്ച ദേശീയ സെക്രട്ടറി ടി.ശ്യാംരാജ്, സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ്, ബിജെപി ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ എന്നിവർ പ്രസംഗിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. രമാദേവി തോട്ടുങ്കൽ, എൻ.എൽ.ജെയിംസ്, അഡ്വ. പ്രിയ പ്രശാന്ത്, വി.എസ്. സത്യൻ, ജില്ലാ സെക്രട്ടറിമാരായ ആർ. സജികുമാർ, ഷാജി മൂത്തേടൻ, ജില്ലാ ഖജാൻജി ശ്രീക്കുട്ടൻ തുണ്ടത്തിൽ. മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ലേഖാ നായിക്, സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ റാണി ഷൈൻ, സുധ വിമോദ്, ജന. സെക്രട്ടറി പ്രീപ്തി രാജ്,പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് മനക്കേക്കര, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.കെ. വേലായുധൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് വിനോദ് വർഗ്ഗീസ്,യു യുവമോർച്ച ജില്ലാ പ്രസിഡണ്ട് വൈശാഖ് രവീന്ദ്രൻ, ബി ജെ പി സംസ്ഥാന സമിതിയംഗങ്ങളായ സി.ജി. രാജഗോപാൽ. വി.കെ. സുദേവൻ, അഗസ്റ്റിൻ കോലഞ്ചേരി, മേഖല വൈസ് പ്രസിഡണ്ട് എം.എൻ. മധു. ജന. സെക്രട്ടറി വി.എൻ. വിജയൻ, സെക്രട്ടറി കെ.എസ്. രാജേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.എസ്. പുരുഷോത്തമൻ, എം.എൻ . ഗോപി, ഫിഷർമെൻ സെൽ സംസ്ഥാന സഹകൺവീനർ സുനിൽ തീരഭൂമി. സോഷ്യൽ മീഡിയ ജില്ലാ കൺവീനർ സേതു രാജ് ദേശം, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.വി. സുധീപ്, കെ. വിശ്വനാഥൻ , മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വ.സ്വരാജ്. ശശികുമാര മേനോൻ, പ്രസ്റ്റി പ്രസന്നൻ, ഉണ്ണിക്കൃഷ്ണൻ, രൂപേഷ്, സിജു ഗോപാലകൃഷ്ണൻ, പ്രമോദ് തൃക്കാക്കര എന്നിവർ നേതൃത്വംനൽകി.
മഹാരാജാസ് കോളേജിന് മുന്നിലെത്തിയ പ്രകടനത്തെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിക്കുകയും ബലപ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു.