കന്നട നടി സ്പന്ദന അന്തരിച്ചു; അന്ത്യം കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയപ്പോൾ
Aug 7, 2023, 16:09 IST
കന്നഡ നടി സ്പന്ദന (35) അന്തരിച്ചു. ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം. പ്രശസ്ത കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു സ്പന്ദന. മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ട് വയസായ ശൗര്യ ഏക മകനാണ്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദനയുടെ ഭര്‍ത്താവായ വിജയ രാഘവേന്ദ്ര