കാർഗിൽ വിജയ ദിനം ആഘോഷിച്ചു
Jul 26, 2023, 16:28 IST

കാർഗിൽ യുദ്ധ വിജയത്തിന്റെ 24-ാം വാർഷികം ഇന്ന് (ജൂലൈ 26) പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധസ്മാരകത്തിൽ ആഘോഷിച്ചു.
പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, മറ്റ് സേനാംഗങ്ങൾ, വിമുക്തഭടൻമാർ, 1971 യുദ്ധത്തിലെ രക്തസാക്ഷിയും വീരചക്ര അവാർഡ് ജേതാവുമായ സുബേദാർ ആർ കൃഷ്ണൻ നായരുടെ ഭാര്യ ശ്രീമതി ലക്ഷ്മിഭായി അമ്മ എന്നിവരും യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
1999-ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന്റെ പ്രതിരോധത്തിനായി ജീവൻ ബലിയർപ്പിച്ച എല്ലാ സായുധ സേനാംഗങ്ങളുടെയും സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ടതാണ് "കാർഗിൽ വിജയ് ദിവസ്