എൻ.സി.സി ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് - കർണ്ണാടക & ഗോവ ഡയറക്ടറേറ്റിന് ലഭിച്ചു

 
ncc

തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയിഞ്ചിൽ 08/07/2023 മുതൽ നടന്നു വന്നിരുന്ന ആൾ ഇന്ത്യാ ഇന്റർ ഡയറക്ടറേറ്റ് സ്പോർട്സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് (14 ജൂലൈ 2023) സമാപിച്ചു.  ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി, ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു വിന്റെ അദ്ധ്യക്ഷതയിൽ സമ്മാനദാന ചടങ്ങ്  ഉത്ഘാടനം ചെയ്യുകയും  അവാർഡുകൾ വിതരണം ചെയ്യുകയും മേജർ ജനറൽ അലോക് ബേരി, അഡീഷണൽ ഡയറക്ടർ ജനറൽ  എൻ.സി.സി  സ്വാഗതം ആശംസിക്കുകയും ചെയ്തു.  

ncc


രാജ്യത്ത് ആൾ ഇന്ത്യാ ഇന്റർ ഡയറക്ടറേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ കർണ്ണാടക & ഗോവ ഡയറക്ടറേറ്റിന്  പോലീസ് ട്രെയിനിംഗ് കോളേജ് തൈക്കാട് നടന്ന പ്രൗഡ ഗംഭീര ചടങ്ങിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു ഒന്നാം സ്ഥാനത്തിനുളള ട്രോഫി നൽകി.  രണ്ടാം സ്ഥാനം തമിഴ്നാട് & പോണ്ടിച്ചേരി ഡയറക്ടറേറ്റിനും, മൂന്നാം സ്ഥാനം മഹാരാഷ്ട്ര ഡയറക്ടറേറ്റിനും ലഭിച്ചു.
ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി  ശ്രീ വി. ശിവൻകുട്ടിയെയും ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു വിനെയും കേഡറ്റുകൾ ഗാർഡ് ഓഫ് ഓർണർ നൽകി സ്വീകരിക്കുകയും രാജ്യത്തിന്റെ സംസ്കാരിക പൈതൃകം നിലനിർത്തുന്ന കലാപരിപാടികളും കേഡറ്റുകൾ അവതരിപ്പിച്ചു.  മേജർ ജനറൽ അലോക് ബേരി, അഡീഷണൽ ഡയറക്ടർ ജനറൽ  എൻ.സി.സി.  മികച്ച പ്രകടനം നടത്തിയ കേഡറ്റുകൾക്ക് വ്യക്തിഗത മെഡൽ നൽകി.