#KEAM 2024 കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കെഎസ്ആർടിസി സർവ്വീസുകൾ.

 
മാന്യ KSRTC  യാത്രക്കാരെ

എഞ്ചിനീയറിംഗ് /ഫാർമസി പ്രവേശനത്തിനായി കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻ നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ KEAM 2024 - 05.6.2024 മുതൽ 09.06.2024 വരെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി നടക്കുകയാണ്. പരീക്ഷാർത്ഥികളുടെ തിരക്കിനനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ലഭ്യമാക്കുന്നതാണ്.

എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ സർവ്വീസുകൾ ക്രമീകരിക്കുന്നതിലേക്കായ ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഇതിലേക്കായ ഉത്തരവ് നൽകുകയായിരുന്നു.

രാവിലെ 10 മണി മുതൽ 01 മണി വരെയും ഉച്ചയ്ക്കുശേഷം 03.30 മുതൽ 05 മണി വരെയുമാണ് പരീക്ഷാ സമയം. പരീക്ഷാർത്ഥികൾക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ്   കെഎസ്ആർടിസി  ക്രമീകരിച്ചിട്ടുള്ളത്..

യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ അഡീഷണൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ചെയ്തിട്ടുണ്ട്.