കേരള ഒളിമ്പിക് അസോസിയേഷന്‍ മാധ്യമഅവാര്‍ഡ് തോമസ് വര്‍ഗീ സിന്
Jun 21, 2023, 16:50 IST

മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റിനുള്ള (അച്ചടി വിഭാഗം) കേരള ഒളിമ്പിക് അസോസിയേഷന്റെ 2021 ലെ പുരസ്‌കാരം ദീപിക തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസിന്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തെക്കന്‍ കേരളത്തിലെ തീരദേശത്തെ കാല്‍പന്തുകളിയുടെ പെരുമയും നിലവിലെ പ്രതിസന്ധിയും പ്രതിഫലിക്കുന്ന 'തീരം തേടുന്ന കാല്‍പ്പന്തുകളി' എന്ന പരമ്പരയ്ക്കാണു പുരസ്‌കാരമെന്ന് കെഒഎ പ്രസിഡന്റ് വി. സുനില്‍കുമാര്‍, സെക്രട്ടറി എസ്. രാജീവ്, മറ്റു ഭാരവാഹികളായ പത്മിനി തോമസ്, എം.ആര്‍. രഞ്ജിത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുമളി ചക്കുപള്ളം വളയംകുഴിയില്‍ ജോര്‍ജിന്റെയും ഡെയ്‌സിയുടെയും പുത്രനാണ് തോമസ്. ഭാര്യ ലിന്‍സി ഫിലിപ്‌സ്. മകള്‍ മരിയ തോമസ് തടിയൂര്‍ കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി. സംസ്ഥാന സര്‍ക്കാരിന്റെ ജി.വി രാജാ മാധ്യമ അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ തോമസ് വര്‍ഗീസിന് ലഭിച്ചിട്ടുണ്ട്.
ദൃശ്യമാധ്യമ രംഗത്ത് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ജോബി ജോര്‍ജ് അവാര്‍ഡിന് അര്‍ഹനായി. മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് സുപ്രഭാതം മലപ്പുറം യൂണിറ്റിലെ പി.പി. അഫ്താബിനാണ്. മുന്‍ ഐജിയും ഇന്ത്യന്‍ വോളിബോള്‍ താരവുമായിരുന്ന എസ്. ഗോപിനാഥ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.പി. ജയദീപ്, മലയാള മനോരമ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തന്‍ എന്നിവടങ്ങിയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്.