കേരള പോലീസ് അസോസിയേഷൻ വയോജന ദിനാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

 
V P

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങ് കായ്ക്കര ആശാൻ സ്മാരകത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും വയോജന ദിനാചരണവും സംഘടിപ്പിച്ചു . കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡൻറ് വിജു ടിയുടെ അധ്യക്ഷതയിൽ കൂടിയ വയോജന ദിനാചരണയോഗം തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനം  ചെയ്തു . അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ലൈജു മുഖ്യപ്രഭാഷണം നടത്തി . 'വയോജനങ്ങളും അവകാശങ്ങളും'  എന്ന വിഷയത്തിൽ അഞ്ചുതെങ്ങ് ഇൻസ്പെക്ടർ ഓഫ് പോലീസ് ബോധവൽക്കരണ ക്ലാസ് എടുത്തു.

v p

പ്രമേഹ രോഗ നിർണയ മെഡിക്കൽ ക്യാമ്പ്  പ്രമുഖ പ്രമേഹരോഗ വിദഗ്ധനും ഐ എം എ വർക്കല ബ്രാഞ്ച് പ്രസിഡണ്ടുമായ ഡോ. രാമകൃഷ്ണ ബാബു ഉദ്ഘാടനം ചെയ്തു.2013 ൽ അഞ്ചുതെങ്ങ് പോലീസിന്റെ ആഭിമുഖ്യത്തിൽ രൂപീകൃതമായ ആശാൻ മെമ്മോറിയൽ സീനിയർ സിറ്റിസൺ ക്ലബ്ബിൻറെ മുൻ ഭാരവാഹികളായ ശ്രീകൃഷ്ണൻ , ശരത് ചന്ദ്രൻ തുടങ്ങി മുതിർന്ന പൗരന്മാരെ ചടങ്ങിൽ വച്ച് ആദരിച്ചു. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയിരുന്ന ജസ്റ്റിസ് . ഡി. ശ്രീദേവിയാണ് കേരളത്തിൽ ആദ്യമായി കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങ് കായ്ക്കരയിൽ രൂപീകരിച്ച ആശാൻ മെമ്മോറിയൽ സീനിയർ സിറ്റിസൺ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചത് . ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ ശ്രീരാമൻ , കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാ. എ, ജില്ലാ കമ്മിറ്റി അംഗം ഷൈനമ്മ .പി .വി എന്നിവർ സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി വിനു ജി വി സ്വാഗതവും  ജില്ലാ കമ്മിറ്റി അംഗം ശംഭുരാജ് നന്ദിയും രേഖപ്പെടുത്തി