കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് സമാപനം

 
KNB

കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് നല്ല നിലയിൽ പൂർത്തിയായി. 
വരും വർഷങ്ങളിലും ഇതിന്റെ തുടർച്ചയുണ്ടാകും എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. 
ഗവേഷക വിദ്യാർത്ഥികളുടെ വലീയ തോതിലുള്ള പങ്കാളിത്തം ഏറെ പ്രതീക്ഷ നൽകുന്നു.
രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ ഇതിൽ പങ്കെടുത്തു എന്നത് നമ്മുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.
പ്രഥമ കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് ചരിത്രത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. 
ആകെ ഒമ്പത് ടെക്‌നിക്കൽ സെഷനുകളും 
മൂന്ന് മുഖ്യ പ്രഭാഷണങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജ³സികളുടെ ഡയറക്ടർമാരുടെ അവതരണമടങ്ങിയ ഓപ്പൺ ഫോറവും വിദ്യാഭ്യാസ കോൺഗ്രസിനെ സമ്പന്നമാക്കി. 
ആകെ മുന്നൂറ്റി എഴുപത്തി രണ്ട് പ്രതിനിധികൾ വിദ്യാഭ്യാസ കോൺഗ്രസിൽ പങ്കെടുത്തു. 
ഇതിൽ മുപ്പത്തിയെട്ട് പ്രതിനിധികൾ കേരളത്തിന് പുറത്ത് നിന്നുള്ളവരാണ്. 
ബഹുമാനപ്പെട്ട രാജസ്ഥാൻ³ വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ബുലാക്കി ദാസ് കല്ല,
ബഹുമാനപ്പെട്ട മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി 
ശ്രീ. ദീപക് വസന്ത് കെസാർക്കർ, 
ഫി³ൻലാന്റിൽ നിന്നുള്ള പ്രതിനിധി പ്രൊഫസർ ജോന കങ്കാസ്, 
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണൽ ¹പ്ലാനിങ് ആ³ൻഡ് അഡ്മിനിസ്‌ട്രേഷ³ൻ മു³ൻ വൈസ് ചാ³സലർ പ്രൊഫസർ ജന്ധ്യാല ബി ജി തിലക്, 
യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹിയിൽ നിന്ന് പ്രൊഫസർ അനിത രാംപാൽ, 
മൈസൂർ റീജിയണൽ ഇ³സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് പ്രൊഫസർ  
കെ. അനിൽകുമാർ, 
വിദ്യാഭ്യാസ വിദഗ്ധ³ ഡോക്ടർ രതീഷ് കാളിയാട³ൻ,
മുംബൈ ടാറ്റാ ഇ³സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയ³ൻസ് പ്രൊഫസർ ദിശ നവാനി,
ചെന്നൈ ഇ³സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാ³ൻസ്ഡ് സ്റ്റഡി 
ഇൻ³ എഡ്യൂക്കേഷനിൽ നിന്ന് ഡോക്ടർ 
പ്രഭു ശങ്കർ,
യൂണിസെഫ് ഇന്ത്യയിൽ നിന്ന് അഖില രാധാകൃഷ്ണൻ³,
എം ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രൊഫസർ പി. പി.നൗഷാദ്, 
മുതിർന്ന മാധ്യമപ്രവർത്തക³ൻ 
എം ജി രാധാകൃഷ്ണൻ³,
ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാൻ³സിലർ പ്രൊഫസർ സജി ഗോപിനാഥ്, 
ഡൽഹി സെൻ³ട്രൽ ഇ³ൻസ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയിൽ നിന്ന്  
ഡോ. അഭയ് കുമാർ, 
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ഡോ. കെ തിയാഗു, 
പൂനെ ഇന്ത്യ³ ഇ³ൻസ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് ഡോക്ടർ ജ്യോതി ഭവാനെ,
ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രൊഫസർ എം. എ. സുധീർ,
കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോ. മീന ടി. പിള്ള, 
മു³ൻ ജെൻ³ഡർ ഉപദേശക ഡോ. ടി. കെ. ആനന്ദി,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രൊഫസർ ബേബി ഷാരി, ഡോക്ടർ വസുമതി ടി., 
എം ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രൊഫസർ വിനോദ്കുമാർ എസ്, 
സെൻ³ട്രൽ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാടിൽ നിന്ന് ഡോ ബിജു കെ, 
കേരളത്തിലെ വിവിധ വിദ്യാഭ്യാസ ഏജൻ³സികളുടെ ഡയറക്ടർമാർ തുടങ്ങിയവർ വിദ്യാഭ്യാസ കോൺഗ്രസിൽ പങ്കെടുത്തു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ഗൗരവത്തോടെയാണ് കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ സമീപിക്കുന്നത് എന്ന് അവരുടെ സാന്നിധ്യം വിളിച്ചോതുന്നു. 

അതുകൊണ്ട് തന്നെ സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് നാം നേടിയ നേട്ടങ്ങളെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും ഇത്തരം അക്കാദമിക കൂട്ടായ്മകൾ സഹായകമാകും.
ചില കാര്യങ്ങളിൽ ആത്മ പരിശോധനയും വേണം എന്ന് ഈ വിദ്യാഭ്യാസ കോൺഗ്രസ്സ് നമ്മോടു പറയുന്നു. 
വിദ്യാഭ്യാസരംഗത്തെ ഗവേഷണങ്ങൾ കുറെ കൂടി സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട് എന്നതാണ് അതിലൊന്ന്. 

രണ്ടാമത്തെ കാര്യം ഇന്ന് നടക്കുന്ന വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ കേരളീയ വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കുന്നതിൽ സഹായകമാകുന്നുണ്ടോ എന്ന പരിശോധനയും അനിവാര്യമാണ്.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടക്കുന്ന ഗവേഷണങ്ങളാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് വഴിവിളക്കാകേണ്ടത്. 
അങ്ങിനെ മാറാൻ കഴിയുന്നുണ്ടോ എന്നും എങ്ങിനെയാണ് പ്രസ്തുത ദിശയിലേക്ക് മാറേണ്ടത് എന്ന അന്വേഷണം അടിയന്തിരമായും നടക്കണം എന്ന്
ഈ വിദ്യാഭ്യാസ കോൺഗ്രസ്സിലെ തീമാറ്റിക്കായ അവതരണങ്ങൾ വിശകലനം ചെയ്ത പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. 
ഏറെ പ്രസക്തമായ നിരീക്ഷണങ്ങളാണ് അവ. 
ഉന്നതവിദ്യാഭ്യാസമേഖലയിൽ നിന്നും പരിശീലനം ലഭിച്ചവരാണ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്. 
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്തുന്ന അധ്യാപക പരിശീലനങ്ങളുടെ ഗുണഭോക്താക്കൾ സ്‌കൂൾ വിദ്യാഭ്യാസ മേഖലയാണ്.

അതുകൊണ്ടു തന്നെ അധ്യാപക പരിശീലനം പോലുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന ഘട്ടത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ പ്രവർത്തിക്കുന്നവരും സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരും സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ ആശയവിനിമയം അനിവാര്യമാണ് എന്ന് ഈ കോൺഗ്രസ്സിലെ അവതരണങ്ങളും വിശകലനങ്ങളും ആവശ്യപ്പെടുന്നുണ്ട്.
കോവിഡ് കാലം ഉണ്ടാക്കിയ പ്രശ്‌നങ്ങൾ; പ്രത്യേകിച്ച് കുട്ടികളിലുണ്ടായ മാനസീക സാമൂഹിക പ്രശ്‌നങ്ങൾ ഇന്നും തുടരുന്നു എന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്. 
അവ മറികടക്കുവാനുള്ള പ്രവർത്തനങ്ങൾ നമുക്ക് തുടരേണ്ടതുണ്ട്.
കുട്ടികളുടെ പഠന പ്രശ്‌നങ്ങൾ സംബന്ധിച്ചും അവ മറികടക്കാൻ അവർക്ക് നൽകേണ്ട പഠന പിന്തുണ എന്താകണം എന്നതു സംബന്ധിച്ചും കൂടുതൽ തെളിച്ചം ഇനിയും ഉണ്ടാകേണ്ടതുണ്ട്.
സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് അധ്യാപകർ നടത്തുന്ന നൂതനവും സർഗാത്മകവുമായ അന്വേഷണങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. 
നമ്മുടെ വിദ്യാഭ്യാസ ആസൂത്രണം തെളിവുകളുടെ അടിത്തറയിൽ ആയി മാറണം. 
ഇതിനുള്ള ശ്രമങ്ങൾ ഈ വർഷം തന്നെ നമുക്ക് ആരംഭിക്കണം.സ്‌കൂൾ അടിസ്ഥാനത്തിലുള്ള അക്കാദമിക മാസ്റ്റർ പ്ലാനുകളും പ്രവർത്തന പദ്ധതികളും ഈ മാനത്തിലേക്ക് വളർത്തിയെടുക്കാൻ നമുക്ക് കഴിയണം.

ആകെ   നൂറ്റി മുപ്പത്തി രണ്ട് പേപ്പറുകളാണ് ഈ വിദ്യാഭ്യാസ കോൺഗ്രസിൽ അവതരിപ്പിച്ചത്.
1.    പ്രീസ്‌കൂൾ വിദ്യാഭ്യാസം
2.    സ്‌കൂൾ വിദ്യാഭ്യാസവും ലിംഗനീതിയും
3.    അധ്യാപക വിദ്യാഭ്യാസത്തിലെ കാഴ്ചപ്പാടുകൾ
4.    എല്ലാവരെയും ഉൾക്കൊള്ളുന്ന സ്‌കൂൾ വിദ്യാഭ്യാസം
5.    തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം
6.    ബോധനരീതികളിലെ നൂതന ആശയങ്ങൾ
7.    സ്‌കൂൾ വിദ്യാഭ്യാസത്തിലെ സാങ്കേതിക ബോധനരീതി
8.    പാഠ്യപദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും
9.    മൂല്യനിർണയത്തിലെ നവീകരണം
തുടങ്ങിയവയാണ് അവതരിപ്പിക്കപ്പെട്ട ചില പ്രധാന പേപ്പറുകൾ.

വിദ്യാഭ്യാസം പൗരന്റെ മൗലിക അവകാശമാണ്. 
സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാ³ൻ സർക്കാർ പ്രതിജ്ഞാബ²ദ്ധമാണ്. 
ആധുനിക സാങ്കേതിക വിദ്യകൾ  പഠന പ്രവർത്തനങ്ങളുമായി ഉൾചേർക്കുന്നതിനുള്ള എല്ലാ സാധ്യതകളും പൊതു വിദ്യാഭ്യാസ വകുപ്പ് ആരായും. 
ഇതിനായി ഉപകരണങ്ങൾ ലഭ്യമാക്കുക മാത്രമല്ല അധ്യാപകർക്ക് മികച്ച പരിശീലനവും ലഭ്യമാക്കും. 
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കും എന്നതിന് പുറമെ ഭിന്നശേഷിക്കാർക്ക് ലഭ്യമായ എല്ലാ പഠനസഹായങ്ങളും നൽകും. 

കഴിഞ്ഞ സാമ്പത്തിക വർഷം നൂറ്റി 
അമ്പത്തിയൊമ്പത്  സ്‌കൂളുകൾ  ഭിന്നശേഷി സൗഹൃദമാക്കാൻ³  സർക്കാർ പതിനഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സർക്കാർ ഊന്നൽ നൽകുന്ന മറ്റൊരു മേഖല വനപ്രദേശവുമായി ചേർന്ന് കിടക്കുന്ന മേഖലയാണ്. 
പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള  നിരവധി പ²ദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 
അത്തരം പ²ദ്ധതികൾ ഇനിയും തുടരും. 
ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാ³ൻ ഉപകരണങ്ങളും ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉറപ്പാക്കും. 
ഈ മേഖലയിൽ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാൻ  സർവ്വേയും അനുബന്ധിത പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
കേരള വിദ്യാഭ്യാസ മാതൃകയുടെ ശക്തി എന്നു പറയുന്നത് പൊതുസമൂഹവുമായി ഉള്ള കൊടുക്കൽ വാങ്ങലുകളാണ്. 
ഒരർത്ഥത്തിൽ കേരള പൊതു വിദ്യാഭ്യാസത്തിന്റെ നട്ടെല്ലും അതാണ്. 

പ്രളയകാലത്തും മഹാമാരി കാലത്തുമെല്ലാം നമുക്ക് പഠന തുടർച്ച ഉറപ്പാക്കാനായത് പൊതു സമൂഹത്തിന്റെ അചഞ്ചലമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്.  
ആ പിന്തുണ തുടർന്നും അഭ്യർത്ഥിക്കുന്നു.
ഒന്നാം കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് വിജയമാക്കാ³ൻ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
ഈ വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അടുത്തവർഷത്തെ വിദ്യാഭ്യാസ കോൺഗസ്സിനായുള്ള തയ്യാറെടുപ്പ് ഇപ്പോഴേ നമുക്ക് തുടങ്ങാം എന്ന് പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകൾ ചുരുക്കുന്നു.