ഇടത് പക്ഷ സർക്കാരുടെ കീഴിൽ കേരളത്തിലെ ആരോഗ്യ രംഗം സുരക്ഷിതം; അഡ്വ. എസ് പി ദീപക്
അഖില കേരള ഗവ. ആയൂർവേദ കോളേജ് അധ്യാപക സംഘടനയുടെ (AKGACAS) 29 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആരോഗ്യ കേരളം ജനകീയ ഇടപെടലുകളുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എസ് പി ദീപക് ഉദ്ഘാടനം ചെയ്തു.
ഇടത് പക്ഷ സർക്കാരുടെ കീഴിൽ കേരളത്തിലെ ആരോഗ്യ രംഗം സുരക്ഷിതമാണെന്നും, ലോകത്തെ നടുക്കിയ വേളയിൽ പോലും
ഇടത് പക്ഷ സർക്കാരുകളുടെ കാലോചിതമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ ആരോഗ്യ രംഗത്തെ എന്നും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സഹായകമായതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്. പി ദീപക് പറഞ്ഞു. കോവിഡ് കാലത്ത് വികസിത രാജ്യങ്ങളിൽ ആരോഗ്യ രംഗം കച്ചവടവത്കരിച്ചപ്പോൾ കേരളത്തിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചത് ഏവരും കണ്ടതാണ്. അതിനുള്ള തുടർച്ച ഉണ്ടാകാൻ പുതു തലമുറയിലെ ആരോഗ്യപ്രവർത്തകരും, ഡോക്ടർമാരും പ്രയത്നിക്കണം. സർക്കാർ 25 വർഷം മുന്നിൽ കണ്ട് കൊണ്ട് സാധാരണക്കാർക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. അതിൽ പ്രധാനപ്പെട്ടത് ആരോഗ്യ മേഖലയാണ്. സാധാരണ സമൂഹത്തിൽ ജീവിച്ച് മുന്നേറാനായി ആരോഗ്യ മേഖല എന്നും ശാക്തീകരിക്കേണ്ടതായിട്ടുണ്ട്. സാധാരണക്കാർക്ക് വരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് സംസ്ഥാനത്തെ ആരോഗ്യ രംഗം നിലവിൽ ഉള്ളത്. അത് എന്നും തുടരുന്നതിന് വേണ്ടിയുളള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആയുർവേദ മേഖല ലോക നിലവാരത്തിൽ എത്തിക്കേണ്ട സമയമാണ്. അതിനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. സുനീഷ് മോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ശാസ്ത്ര സാഹിത്യ പരിഷിത്ത് മുൻ സംസ്ഥാന സെക്രട്ടറി എൻ ജഗജീവൻ മുഖ്യപ്രഭാഷണം നടത്തി. കെജിഒഎ സംസ്ഥാന സമിതി അംഗം എസ്.പ്രേംലാൽ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി സുനിൽ കുമാർ, മാധ്യമ പ്രവർത്തകൻ എം.ബി സന്തോഷ് , പിജിഎസ്എ സെക്രട്ടറി ഡോ.അർജുൻ വിജയ്,കോളേജ് യുയുസി അനഘജോയ് എന്നിവർ സംസാരിച്ചു. അധ്യാപക സംഘടന യൂണിറ്റ് പ്രസിഡന്റ് ഡോ. സീമജ .ജി സ്വാഗതവും, സെക്രട്ടറി ഡോ. ജനീഷ് ജെ നന്ദിയും പറഞ്ഞു.
ജൂലൈ 5,6,7 തീയതികളിലാണ് എ.കെ.ജി.എ.സി.എ.എസിന്റെ 29 മത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം ആയൂർവേദ കോളേജിൽ വെച്ച് നടക്കുന്നത്.
ഫോട്ടോ കാപ്ഷൻ; അഖില കേരള ഗവ. ആയൂർവേദ കോളേജ് അധ്യാപക സംഘടനയുടെ (AKGACAS) 29 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആരോഗ്യ കേരളം ജനകീയ ഇടപെടലുകളുടെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എസ് പി ദീപക് ഉദ്ഘാടനം ചെയ്യുന്നു.