കേരളീയം മാധ്യമസെമിനാർ; രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെത്തും

 
kerala

കേരളീയത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാറിൽ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകർ പാനലിസ്റ്റുകളാകും. കേരളത്തിലെ മാധ്യമങ്ങൾ എന്ന വിഷയത്തിൽ നവംബർ ആറിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സെൻട്രൽ സ്റ്റേഡിയത്തിലാണ് സെമിനാർ നടക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് സംഘാടനം. 


 മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ്, ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ഓപ്പൺ മാഗസിൻ എക്‌സിക്യൂട്ടീവ് എഡിറ്റർ എൻ.പി. ഉല്ലേഖ്, ദ് വയർ എഡിറ്റർ സീമ ചിസ്തി  എന്നിങ്ങനെ രാജ്യത്തെ മാധ്യമമേഖലയിലെ പ്രമുഖരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. മാധ്യമപ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസ് വിഷയാവതരണം നടത്തും.    

                                                                                                                    
മാധ്യമപ്രവർത്തകർ,മാധ്യമവിദ്യാർഥികൾ തുടങ്ങി മാധ്യമങ്ങളുമായി ബന്ധപ്പെട്ട സെമിനാറിൽ താൽപര്യമുള്ള പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കാളികളാകാം.രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരുമായി സംവദിക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.