കിളിക്കൂട്ടം വേനൽ ഉത്സവത്തിന് തുടക്കമായി ‘വിഷു കൈനീട്ടമായി മുല്ലത്തൈകൾ

 
child

വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ 'സ്നേഹ സൗഹൃദ ബാല്യം' എന്ന സന്ദേശമുയർത്തി CA0B സംസ്ഥാന ശിശുക്ഷേമ സമിതി കിളിക്കൂട്ടം - 2025 എന്ന പേരിൽ തല സ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന അവധിക്കാല ഉത്സവ ക്യാമ്പിൻ്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുല്ലത്തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു. അവധിക്കാല ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടി കൾക്ക് സമിതി വിഷുക്കൈ നീട്ടമായി കരുതിയ മുല്ലത്തൈകൾ വിഷു ഉപഹാരമായി സമ്മാനിച്ചു. സമിതി ജനറൽ സെക്രട്ടറി ജി. എൽ.അരുൺഗോപി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർകെ.ജയപാൽ, ക്യാമ്പ് ഡയറക്‌ടർ എൻ.എസ്. വിനോദ്, എസ്. എൻ. സുധീർ,ജി. എസ്.സുനിത,എൽ.ഷീബ എന്നിവർ സംസാരിച്ചു. മെയ് 25 വരെ നീളുന്ന കിളിക്കൂട്ടം ക്യാമ്പ് തൈക്കാട് സമിതി ആസ്ഥാനത്തിന് സമീപം ഗവ. മോഡൽ എൽ.പി സ്‌കൂളിൽ പ്രത്യേക പ്രോഗ്രാം തയ്യാറാക്കി നടത്തുന്ന അവധിക്കാല ക്യാമ്പ് മെയ് 25-ന് സമാപിക്കും

കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യ പാരസ്‌പര്യ ബന്ധവും സൗഹാർദ്ദവും കരുതലും മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ ഉള്ളിലെ പ്രതിഭാ സ്‌പർശമുള്ള കഴിവുകൾ പ്രകടിപ്പിക്കാ നുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് സമിതി ലക്ഷ്യമിടുന്നത്. പുതിയ കഴിവുകൾ നേടാനും സർഗ്ഗാത്മക ഹോബികളും ശ്രദ്ധ കേന്ദ്രീകരിക്കാനുളള ഒരിടം കൂടിയായി ക്യാമ്പ് മാറുകയാണ്. കുട്ടികളിലെ മാനസിക പിരിമുറുക്കം അകറ്റുന്നതിന് പ്രത്യേക 

കൗൺസലിംഗ് സംവിധാനവും ആരോഗ്യ അറിവ് തേടലും ക്യാമ്പിന്റെ ഭാഗമാണ്. അഭിനയം,സംഗീതം,നൃത്തം,ചിത്രരചന,വാദ്യോപകരണങ്ങൾ,ശാസ്ത്രം, AI റോബോട്ടിക്‌സ്,കരാട്ടെ വിശിഷ്‌ട വ്യക്തികളു മായി സംവാദം,വിനോദ യാത്ര, ഭാഷാ ജ്‌ഞാനം,പ്രകൃതി ലയം,പു സ്തക പരിചയം എന്നിവ ക്യാമ്പിൻ്റെ അറിവ് തേടുന്ന വിഷയങ്ങളാണ് 

7 വയസ്സു മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഓൺലൈൻ (ഗൂഗിൾഫോം മുഖേനയും) ശിശുക്ഷേമ സമിതിയിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവ രങ്ങൾക്ക് 0471-2324932,9447553009,8089783225