കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബോൾ ലീഗ് തുടങ്ങി

 
press

 തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബാൾ ലീഗിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമായി.
വിസിൽ സിഎംഡി ദിവ്യ എസ്. അയ്യർ കിക്കോഫ് നിർവഹിച്ചു. 


പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ  ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഡി.ബാലചന്ദ്രൻ, സന്തോഷ് ട്രോഫി താരം എബിൻ റോസ്, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു, സംഘാടക സമിതി ജനറൽ കൺവീനർ എൻ.ആർ. ചന്ദ്രാനന്ദ് എന്നിവർ സംസാരിച്ചു.