അവധിക്കാല ഓഫറുകളുമായി കൊച്ചി വണ്ടർല

 
pix
:വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഈ മാസം 20 മുതൽ 24 വരെ ആകർഷക അവധിക്കാല ഓഫറുകൾ പ്രഖ്യാപിച്ചു. ജന്മദിന സൗജന്യ ഓഫർ, എർലി ബേർഡ് ഓഫർ, കോളേജ് ഐഡി ഓഫർ എന്നിവ വണ്ടർലായുടെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുന്നു.

ജന്മദിനം ആഘോഷിക്കുന്നവർക്ക് പാര്‍ക്കിലേക്കു പ്രവേശനം സൗജന്യമാണ്. ജന്മദിനത്തിന് 5 ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്‌താൽ സൗജന്യ ടിക്കറ്റ ലഭിക്കും. മൂന്ന് ദിവസം മുമ്പ് ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് പാർക്കിൽ പ്രവേശനം  എളുപ്പമാക്കാനും 10% കിഴിവ് ലഭിക്കാനും അവസരമൊരുക്കുന്നതാണ് എർലി ബേർഡ് ഓഫർ. കോളേജ് ഐഡി ഓഫറിൽ 22 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് കോളേജ് ഐഡി കാർഡ് കാണിച്ച് എല്ലാ വണ്ടർല പാർക്കുകളിലും ടിക്കറ്റ് നിരക്കുകളിൽ ഫ്ലാറ്റ് 20% കിഴിവ് ലഭിക്കും.

മികച്ച അനുഭവങ്ങള്‍ വണ്ടര്‍ലായിലെത്തുന്നവര്‍ക്ക് ഉറപ്പു നല്‍കാന്‍ ബാധ്യസ്ഥമാണെന്നു വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. നിരവധി ഇളവുകളും ആകര്‍ഷണങ്ങളും ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.  https://bookings.wonderla.com/ പോർട്ടൽ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾവെബ്‌സൈറ്റിലും 0484-3514001, 7593853107 എന്നീ നമ്പറുകളിലും ലഭ്യമാകും.