കോഴിക്കോട് ഡോക്ടർക്ക് നേരെ ആക്രമണം; തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി

 
IMA

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ 60 വയസ്സുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടറെ സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച  സംഭവത്തിൽ തലസ്ഥാനത്തും ഡോക്ടർമാർ പ്രതിഷേധിച്ചു.

തിരുവന്തപുരത്ത് കെജിഎംഒഎയുടെ നേതൃത്വത്തിൽ ജില്ലാ - താലൂക്ക് - ആശുപത്രികൾ ഉൾപ്പെടെ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി.  കെജിഎംഒഎ  ജില്ലാ പ്രസിഡന്റ്  ഡോ പത്മപ്രസാദ്, സെക്രട്ടറി ഡോ സുനിത, ട്രഷറർ ഡോ പ്രവീൺ, മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ വിജയകൃഷ്ണൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ അരുൺ എ ജോൺ, ഡോ ശ്രീകാന്ത്, ഡോ അനിൽ വി,ഡോ ബിന്ദുധരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകി.